“ചുരിദാറിന്‍റെ ഷാള്‍ റ്റെറസ്സീന്ന്‍ അവരുടെ വീടിന്‍റെ മുമ്പില്‍ വീണുകെടക്കുവാരുന്നു. അതെടുക്കാന്‍ പോയപ്പോള്‍, ജനലിക്കൂടെ അകത്തേക്ക് നോക്കിയപ്പം…”
“നോക്കിയപ്പം?”
“ആ കുട്ടി കൈയില്‍ സ്വന്തം ഇന്ജെക്ഷന്‍ എടുക്കുന്നു?”
“അതിനെന്നാ അവന് വല്ല പനിയോ മറ്റോ ആയിരക്കും.”
“അല്ല. ഇത് അങ്ങനത്തെ ഇന്ജെക്ഷന്‍ അല്ല. ആ കുട്ടീടെ മൊഖത്തെ എക്സ്പ്രഷന്‍ നീ ഒന്ന്‍ കാണണം. ഹീ ഈസ് ടേയ്ക്കിംഗ് ഡ്രഗ്സ്!’
“ഒമായ്ഗോഡ്!” ഷാരോണിന്‍റെ മുഖം വിവര്‍ണ്ണമായി.
“യാ. ഈ കുഞ്ഞ് പ്രായത്തിലെ… ആ കുട്ടി ഇതെന്ത് ഭാവിച്ചാ?”
“മാഡം നാളെത്തന്നെ നമുക്കത് പ്രിന്‍സിപ്പലിന്‍റെയടുത്ത് റിപ്പോര്‍ട്ട് ചെയ്യണം.”
“പാടില്ല,” അല്‍പ്പം ആലോചിച്ച് ശ്രീദേവി പറഞ്ഞു. “അതല്ല അതിന്‍റെ സൊല്യൂഷന്‍.”
“പിന്നേതാ സൊല്യൂഷന്‍? മാഡം എന്താ ആലോചിക്കുന്നെ?”
“സൊല്യൂഷന്‍? അതറിയില്ല. പക്ഷെ… ആരും അറിയരുത് ആ കുട്ടിയുടെ ഈ ഹാബിറ്റ്. അല്ലാതെ തന്നെ… എന്ത് വേണമെന്ന് ആലോചിക്കണം.”
*******************************************************
അശോകന്‍ നമ്പ്യാര്‍ രാവിലെ ജോഗ് ചെയ്യുന്നതിനിടയിലാണ് ശ്രീദേവിയുടെയും ഷാരോണിന്‍റെയും വീടിന്‍റെ മുമ്പില്‍ ഒരു ചുവന്ന ബ്രാ വീണു കിടക്കുന്നത് കണ്ടത്. റ്റെറസ്സിലാണ് അവര്‍ തുണികള്‍ ഉണങ്ങാന്‍ വിരിച്ചിടുന്നത്. അത് കാറ്റില്‍ പാറി താഴെ വീണതാവാം.