നിന്റെ വീട്ടിൽ പറയണം എന്നു വിചാരിച്ചതാണ് ആ രണ്ടു ദിവസത്തെ മഴ കാരണം പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല .
അപ്പോഴാണ് അയാൾ എന്നോട് ഇത്രയും കാലം ചെയ്ത ചതി ഞാനറിഞ്ഞത് ” ” എന്ത്? ” ഞാൻ തലയുയർത്തി അവളോട് ചോദിച്ചു “
എന്റെ ഭർത്താവിന് അവിടെ കോഴിക്കോട് വേറെ ഭാര്യയും ഒരു മകളും ഉണ്ട് ആറ് വർഷമായി ആ ബന്ധം തുടങ്ങിയിട്ട് .
“അവളുടെ കണ്ണുകളിലെ ദു:ഖം ഞാൻ കണ്ടു. ” “ഒരിക്കലും ഞാനാ യാളെ എതിർത്തിട്ടില്ല എന്റെ സുഖം പോലും അയാൾക്ക് വേണ്ടി മാറ്റി വെച്ചിട്ടുണ്ട് എന്നിട്ടും അയാൾക്ക് എന്നെ മടുത്തു
എന്റെ മക്കളെ ആലോചിച്ചാണ് ഞാൻ മരിക്കാഞ്ഞത് എന്റെ ഏട്ടനു മാത്രമാണ് ഇതറിയുന്നത് മറ്റുള്ളവരുടെ മുന്നിൽ അയാൾ മാന്യൻ ഞാനിതിനെ പറ്റി ചോദിച്ചപ്പോൾ അറിയാതെ പറ്റിപ്പോയി എന്നാണ് പറഞ്ഞത് എനിക്കാണ് ഇതു പറ്റിയെ തിങ്കിൽ അയാൾ ക്ഷമിക്കുമോ?”