“സാറേ എന്റെ വീടെന്നു പറഞ്ഞാല്‍ ഞാനും കെട്ടിയവളും പിള്ളേരും താമസിക്കുന്ന വീടല്ല..എന്റെ വീടിനോട് ചേര്‍ന്ന് മറ്റൊരു വീടുണ്ട്. എന്റെ ചേട്ടന്റെ വീടാരുന്നു..അവന്‍ ചത്തുപോയി..അതിനു ശേഷം അത് ഞാനാ തൂത്തുവാരി നോക്കുന്നത്..ചെറിയ നല്ല വീടാ..സാറിന് ഇഷ്ടപ്പെടും” അയാള്‍ ഇളിച്ചുകൊണ്ട് തല ചൊറിഞ്ഞു.