അരുന്ധതി [Master]

Posted by

അരുന്ധതി

ARUNDHATHI AUTHOR : MASTER

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് ഒരു മുപ്പത് വര്‍ഷങ്ങള്‍ക്കും അപ്പുറം നടന്ന സംഭവമാണ് ഇത്. ഞാന്‍ കെ എസ് ഇ ബിയിലെ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന സമയം. അന്നെനിക്ക് നാല്‍പ്പത് വയസാണ് പ്രായം. വിവാഹമൊക്കെ കഴിഞ്ഞു രണ്ടു കുട്ടികളും ആയി എങ്കിലും കുടുംബത്തോടൊപ്പം സ്ഥിരമായി നില്ക്കാന്‍ എന്റെ ജോലി കാരണം സാധിച്ചിരുന്നില്ല. മാസത്തില്‍ ഒന്നോ രണ്ടോ തവണയാണ് ഞാന്‍ നാട്ടിലെത്തുക. സ്വന്തം നാട്ടിലേക്ക് ഒരു ട്രാന്‍സ്ഫര്‍ കിട്ടാന്‍ എനിക്ക് കുറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അതിനു മുന്‍പ് ഞാന്‍ വിവിധ ജില്ലകളില്‍ മാറി മാറി ജോലി ചെയ്തിട്ടുണ്ട്. അങ്ങനെ ജോലിയുടെ ഭാഗമായി ഇടുക്കിയില്‍ ജോലി ചെയ്ത സമയത്തെ ഒരു സംഭവമാണ് നിങ്ങളുമായി പങ്ക് വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

ഞാന്‍ ഇടുക്കി ഓഫീസിലെ സബ്ബ് എഞ്ചിനീയര്‍ ആയി ചുമതല ഏറ്റ ദിവസം അവിടുത്തെ സ്റ്റാഫിനെ ഒക്കെ പരിചയപ്പെട്ട് താമസിക്കാന്‍ ഒരു വീട് കണ്ടുപിടിക്കുന്നതിനെപ്പറ്റി അവരുമായി സംസാരിച്ചു.

“അയ്യോ സാറിനു വേണ്ട എല്ലാം ഞാന്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ മാറി മാറി വരുന്ന എല്ലാ സാറന്മാരും എന്റെ വീട്ടിലാ സാറേ താമസിച്ചിട്ടുള്ളത്..സാറിനും വിരോധമില്ല എങ്കില്‍ അവിടെ താമസിക്കാം. ആഹാരം എന്റെ വീട്ടില്‍ നിന്ന് തന്നെ കഴിക്കുകയും ചെയ്യാം. പുറത്ത് താമസിക്കുന്നതിനെക്കാള്‍ കുറവേ ആകൂ വാടകയ്ക്കും ഭക്ഷണത്തിനും” ലൈന്മാന്‍ രാജന്‍ എന്നോട് ഭവ്യതയോടെ പറഞ്ഞു.

“ഏയ്‌..മറ്റൊരു കുടുംബത്തിന്റെ കൂടെ താമസിക്കാന്‍ പറ്റില്ല..എനിക്ക് മാത്രമായി ഒരു വീട് വേണം” ഞാന്‍ അയാളുടെ വാഗ്ദാനം നിരസിച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *