ദേവി അടുത്ത ദിവസം വന്നു. ഭർത്താവും ഉണ്ടായിരുന്നു. ഏട്ടനോട് കുശലം പറഞ്ഞു.
രണ്ടീസം കാണും പിന്നീട് ചെക്കനെയും കൊണ്ട് ബാഹുലേയൻ അമ്മയുടെ അടുത്ത് പോവും. ദേവിയ്ക്ക് അവധി കമ്മി. അതോണ്ട് വെള്ളിയാഴ്ച പോയി ചെക്കനെയും കൊണ്ട് തിരിച്ചു വരും.. ഏട്ടൻ പറഞ്ഞു.
വൈകുന്നേരം പതിവുപോലെ ഏട്ടന്റെ ഒപ്പം നടക്കാൻ ഇറങ്ങി. ദേവിയുടെ വീട്ടിൽ ഞങ്ങൾ കയറി. ഏട്ടൻ കെട്ടിയവനോട് സംസാരിച്ചിരുന്നു. ഞാൻ കുറച്ചുനേരം ചെക്കന്റെ വരപ്പ് നോക്കി, വരഞ്ഞു കാട്ടി.. പിന്നെ ചായ കുടിച്ചിട്ട് ഇറങ്ങി.
കെട്ടിയവനും ചെക്കനും കാലത്ത് പോയ അന്ന്…
ഉച്ചയ്ക്ക് നേരത്തെ ഇറങ്ങാമോ? ഞാൻ ദേവിയോട് ചോദിച്ചു.
ഉച്ചയ്ക്ക് ക്ലാസ്സില്യ. ഹെഡ്മാസ്റ്ററോട് ചോദിച്ചിട്ടു പറയാം. ദേവി പറഞ്ഞു. ഏട്ടൻ വീട്ടിലേക്കു പോയി. ഇന്ന് വൈകുന്നേരം ഇറങ്ങുന്നില്ല എന്നു പറഞ്ഞു.
ദേവി ഇറങ്ങി അരമണിക്കൂർ കഴിഞ്ഞ് ഞാനും ഇറങ്ങി. സ്കെച്ച് പാഡും പെന്സിലുകളും എടുത്തു.