താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Posted by

അപ്പോഴാണ് പുറത്ത് വണ്ടിയിൽ ഇരിക്കുന്ന എന്നെ എല്ലാവരും ശ്രദ്ധിക്കുന്നത്,

“അല്ല മോൻ വന്നിട്ടുണ്ടായിരുന്നോ എന്നിട്ട് മോൻ എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് ഇങ്ങോട് കയറി വാ “

ജോസഫ് ഇച്ചായൻ പറഞ്ഞു ,

ഞാൻ അതു കേട്ട് അവരുടെ അടുത്തേക്ക് ചെന്നു ,

ലെച്ചു എന്തോ പേടിച്ച മട്ടിൽ ആണു നിൽക്കുന്നത് എന്നെ കണ്ടപ്പോൾ നേരിയ ഒരാശ്വാസം ആ മുഖത്ത് കണ്ടു ,

” അതെ ഈ സാറില്ലെ നമ്മുടെ ഒക്കെ അജി മൊൻ”

” നീ കാര്യം പറയെടി “

അത്ര നേരം മിണ്ടാതിരുന്ന കുര്യച്ചായൻ പറഞ്ഞു ,

“അതെ ഇവനും നമ്മുടെ ഈ പൂച്ച കുട്ടിയും തമ്മിൽ ഇഷ്ടത്തിലാണെന്ന് “

ചേച്ചി പറഞ്ഞു നിർത്തി ,

ഞാനും ലെച്ചുവും ഇച്ചായന്റെ പ്രതികരണം എന്തായിരിക്കും എന്ന പേടിയിൽ തല കുമ്പിട്ടു നിന്നു ,

“ഓ ഇതായിരുന്നുവൊ കാര്യം “

കുറച്ചു നേരം നിശബ്ദത മാറ്റി കൊണ്ട് ,ജോസഫ് ഇച്ചായൻ പറഞ്ഞു.

“അതെ “

ചേച്ചി പറഞ്ഞു,

“എനിക്ക് സമ്മതമാ ,നിന്നക്കോടാ?”

Leave a Reply

Your email address will not be published. Required fields are marked *