താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Posted by

ജോസഫ് അപ്പച്ചൻ കുര്യച്ചായന്റെ മുഖത്ത് നോക്കി കോണ്ട് ചോദിച്ചു ,

“ഓ ഞാൻ എന്തു പറയാന പിളെരുടെ ഇഷ്ടം എന്താണെന്ന് വെച്ചാൽ അതു നടത്തി കൊടുക്കാം ,”

അതു കേട്ടപ്പോൾ ലെച്ചുവിന് നാണം ആയി അവൾ പതിയെ അവിടെ നിന്നു വലിഞ്ഞു വാതിലിന്റെ മറവിലേക്ക് പോയി ,

അപ്പച്ചനും കുര്യച്ചായനും കൂടി എന്റെ അടുത്ത് വന്ന് എല്ലാ കാര്യങ്ങളും സംസാരിച്ചു ഞാൻ ചേച്ചിയോട് പറഞ്ഞ കാര്യങ്ങൾ എല്ലാം അവരോടും പറഞ്ഞു ,അച്ചനും അമ്മയും കല്യാണ അലോച്ചനയും ആയി വരുന്ന കാര്യം ,

അങ്ങനെ എല്ലാവർക്കും സന്തോഷം ആയി ,

ഞാൻ അവിടെ നിന്ന് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ,

“അല്ലാ ലെച്ചു ന്റെ അപ്പച്ചന്റെ സമ്മതം ചോദിക്കണ്ടെ “

ഞാൻ ജോസഫ് അപ്പച്ചനെ മാറ്റി നിർത്തി ചോദിച്ചു ,

“അവന്റെ സമ്മതം ഇവിടെ ആർക്കും വേണ്ടാ അവളെ വളർത്തിയത് ഞാൻ ആണ് ഞാൻ തന്നെ അവളെ നിനക്ക് കൈപിടിച്ച് തരും “

അപ്പച്ചൻ പറഞ്ഞു ,

” ഞാൻ ചോദിച്ചു എന്നെ ഒള്ളു. “

”മോൻ ചോദിച്ചത് മോന്റെ മര്യാദാ ,ഇത്ര കൊല്ലം ആയി അവൾ ഇവിടെ നിൽകുന്നത് അവളെ ഒന്നു സ്വീകരിക്കാനൊ ഒന്നു കാണാൻ വന്നില്ലല്ലോ അവൻ ,അവന്റെ മകൾ ആണെന്ന് അറിഞ്ഞിട്ടും അവന് വേണ്ടാത്തോണ്ടല്ലെ അവളെ കാണാൻ പോലും വരാത്തത് ,മോൻ അതോർത്ത് വിഷമിക്കണ്ടാ.”

അപ്പച്ചൻ പറഞ്ഞു ,

” ശരി എന്നാ ഞാൻ പോകട്ടെ “

Leave a Reply

Your email address will not be published. Required fields are marked *