താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Posted by

“വാ അജി ,പോകാം ,എനിക്ക് ഇപ്പോ തന്നെ എല്ലാവരോടും പറയണം, നീ വണ്ടി എടുക്ക്”

അങ്ങനെ ഞാൻ വണ്ടി എടുത്തു ,ഗസ്റ്റ് ഹൗസിലെക്ക് വിട്ടു ,
വരുന്ന വഴിക്ക് അച്ചനും അമ്മയും അമലിന്റെ കല്യാണം കഴിഞ്ഞ് കല്യാണലോച്ചനയും ആയി ഇവിടെ വരാം എന്നു പറഞ്ഞതോക്കെ ഞാൻ ചേച്ചിയോട് പറഞ്ഞു ,

അങ്ങനെ ഞാൻ ഗസ്റ്റ്ഹൗസിന്റെ മുന്നിൽ വണ്ടി നിർത്തി ,

“ഇവിടെ അല്ല എന്റെ വീട്ടിലെക്ക് വിട്”

ചേച്ചി പുറകിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

“അതെന്തിനാ “

“നീ അങ്ങോട്ട് എടുക്ക്, “

ഞാൻ വണ്ടി നേരെ ജോളി ചേച്ചിയുടെ വീട്ടിലെക്ക് എടുത്ത് ,
അവിടെ ഉമ്മറത്ത് കൊണ്ട് നിർത്തി ,

അപ്പോഴേക്കും ജോളി ചേച്ചി വണ്ടിയിൽ നിന്ന് ഇറങ്ങി വീടിന്റെ ഉമ്മറത്ത് കയറി ,

“അപ്പച്ചാ ,ഇച്ചായാ ഒന്നു വന്നെ “

വീടിന്റെ സിറ്റ് ഔട്ടിൽ കയറി കൊണ്ട് ചേച്ചി ഉറക്കെ വിളിച്ചു ,

ചേച്ചി ഇതു എന്തു ഭാവിച്ചാ എന്ന് അലോച്ചിച്ചു കൊണ്ട് ഞാൻ എന്റെ വണ്ടിയിൽ തന്നെ ഇരുന്നു.

ചേച്ചിയുടെ ഒച്ച കേട്ടിട്ട് ജോസഫ് ഇച്ചായനും കുര്യൻ ഇച്ചായനും പുറത്തേക്ക് വന്നു,

“എന്താ മോളെ പ്രശ്നം “

ജോസഫ് ഇച്ചായൻ ചോദിച്ചു.

“എന്താടി എന്താ കാര്യം “

കുര്യച്ചായനും ചോദിച്ചു ,

Leave a Reply

Your email address will not be published. Required fields are marked *