” ഇല്ലെടാ നീ പറ”
“നമ്മുടെ ലക്ഷ്മി “
ഞാൻ പറഞ്ഞു ,
അതു കേട്ടതും ചേച്ചി എന്തോ അന്തം വിട്ടു നിൽകുന്ന മാതിരി ,ചേച്ചി കുറച്ചു നേരം ഒന്നും മിണ്ടിയില്ല ,
” ചേച്ചി ,, ഞാൻ ചേയ്തത് തെറ്റാണൊ ?”
ഞാൻ ചേച്ചിയോട് ചോദിച്ചു ,
” ആ തെറ്റാണ് ,”
ചേച്ചി ദേഷ്യത്തോടെ പറഞ്ഞു ,
” ചേച്ചി … “
ഞാൻ വിളിച്ചു .
” ഉം ,തെറ്റാണ് നീ ചേയ്തത് ,
എന്നോട് ഒരു വാക്ക് നീ നേരത്തെ പറഞ്ഞൊ ,നിനക്ക് അവളെ ഇഷ്ടം ആണെന് അറിഞ്ഞാൽ ആരു എതിർത്താലും ഞാൻ നടത്തി തരില്ലെ. ഒന്നുമിലെങ്കിലും അവൾ എന്റെ അനിയത്തി കുട്ടി അല്ലെ ,നീ അവളെ കെട്ടിയാൽ അവളെ നീ പൊന്നു പോലെ നോക്കും എന്ന് എനിക്കറിയാം ,നീ ചേയ്തത് ഒരു വലിയ കാര്യം ആണു ,എനിക്ക് സന്തോഷം ആയി “
അതു പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ണുക്കൾ സന്തോഷകണ്ണീരിനാൽ നിറഞ്ഞു ‘ ചേച്ചി എന്റെ നെറ്റിയിൽ ചുമ്പിച്ച് കൊണ്ട് ചേച്ചിയുടെ പൂർണ്ണ സമ്മതം അറിയിച്ചു ,
അതും കൂടി ആയപ്പോൾ എനിക്ക് സന്തോഷം ആയി ,