അവർ അമ്മയോടും അച്ചനോടും യാത്ര പറഞ്ഞിറിങ്ങി ,
ഞാൻ അവരെ ട്രെയിൻ കയറ്റിവിട്ടിട്ട് വരാം എന്നു പറഞ്ഞ് ഞാനും അവരുടെ ഒപ്പം ഇറങ്ങി ,
വീട്ടിൽ നിന്ന് അധികം ദൂരം ഇല്ലാത്തതിനാൻ വളരെ പെട്ടെന്ന് തന്നെ റെയിൽവെ സ്റ്റെഷനിൽ എത്തി ,ട്രൈയിൻ വരാൻ കുറച്ചു സമയം കഴിയും എന്നറിഞ്ഞപ്പോൾ
ജോളി ചേച്ചിയും ഷേർലി ചേച്ചിയും പ്ലാറ്റ്ഫോമിലെ കസെരയിൽ ഇരുന്നു, അച്ചായൻ ഇപ്പോ വരാന്നും പറഞ്ഞ് പ്ലാറ്റ്ഫോമിലുള്ള കടയിലേക്ക് പോയി ,ഞാനും ലെച്ചുവും അവർ ഇരിക്കുന്നതിന് അടുത്ത് തന്നെ നിന്നു ,കുറച്ച് കഴിഞ്ഞപ്പോൾ അവർ ഇരിക്കുന്നതിന് അപ്പുറത്ത് മാറി രണ്ടു കസെരകൾ ഫ്രീ ആയി കിടക്കുന്നത് ഞാൻ കണ്ടു ,
” ചേച്ചി ഞങ്ങൾ അവിടെ ഉണ്ടാകും “
എന്നു പറഞ്ഞ് കൊണ്ട് ഞാൻ അവരെ ആ കസെര ചൂണ്ടി കാണിച്ച് കൊടുത്തു ,
” ഉം “
അവർ സമ്മതം മൂളി.
ഞാനും ലെച്ചുവും കൂടി ആ
കസെരയിൽ പോയി ഇരുന്നു,
“എന്തു പറ്റി എന്റെ മോൾക്ക് “
വിഷമത്തോടെ ഇരിക്കുന്ന ലെച്ചുവിന്റെ താടി പിടിച്ച് ഉയർത്തി കൊണ്ട് അവളുടെ മുഖത്ത് നോക്കി കൊണ്ട് ഞാൻ ചോദിച്ചു ,
“ഒന്നുല്യ എട്ടാ ,എട്ടന്റെ അമ്മയെം എട്ടന്റെ വീട്ടിൽ ചിലവഴിച്ച നിമിഷങ്ങളും എല്ലാം നല്ല രസമായിരുന്നു ആരും ഇല്ലാതിരുന്ന എനിക്ക് ഇപ്പോ ആരൊക്കെയൊ ഉണ്ടെന്നുള്ള തോന്നൽ , എന്തൊ ഇവിടന്നു പോകാനെ തോന്നുനില്ല “
അവൾ പറഞ്ഞു ,