താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Posted by

“നാളേ പോയാൽ പോരെ അച്ചായാ “

ഞാൻ ചോദിച്ചു ,

” ഇല്ലെടാ രണ്ടു ദിവസം ആയില്ലെ പോന്നിട്ട് ഇന്നും കൂടി ഇവിടെ നിന്നാൽ ശരിയാകില്ല ,”

” എന്നാ ശരി ,ബാക്കി ഉള്ളവർ എവിടെ ,”

” അവർ അവിടെ യാത്ര പറഞ്ഞ് ഇറങ്ങി നിൽകുന്നുണ്ട് ,”

ഞാനും അച്ചായനും കൂടി ഹാളിന്റെ പുറത്തേക്ക് ചെന്നു ,

അവിടെ ചെന്നപ്പോൾ. അമ്മയും അച്ചനും ഷേർളി ചേച്ചിയും ,ജോളി ചേച്ചിയും വർത്തമാനം പറഞ്ഞു നിൽക്കുന്നു ,

” ആ അജി വന്നു ല്ലൊ ,ഞങ്ങൾ എന്നാ ഇറങ്ങട്ടെ “

ഷേർളി ചേച്ചി ഞാനും അച്ചായാനും കൂടി അവിടെക്ക് ചെന്നപ്പോൾ പറഞ്ഞു ,

“എന്നാൽ നമുക്ക് പോകാം ,”

അച്ചായൻ പറഞ്ഞു ,

“അതെ അച്ചായാ ഇവിടെ ഒരാൾക്ക് തിരിച്ച് പോകണം എന്നില്ല ,കണ്ടൊ മുഖം ഒക്കെ ഒരു മാതിരി ആയി ഇരിക്കുന്നത് ,”

ജോളി ചേച്ചി അതും പറഞ്ഞ് ലെച്ചു വിന്റെ മുഖത്ത് നോക്കി ,

അപ്പോഴാണ് ഞാൻ ലെച്ചുവിനെ ശ്രദ്ധിക്കുന്നത് അവളുടെ മുഖം വാടിയിരിക്കുന്നു, അവൾക്ക് പോകുന്നതിൽ വിഷമം ഉണ്ടെന്ന് അവളുടെ മുഖത്ത് നിന്ന് മനസിലായി ,

” എന്റെ കുട്ടിക്ക് വിഷമം ഒന്നും ഇല്ല രണ്ടു മൂന്നു മാസം കൂടി കഴിഞ്ഞാൽ ഇവിടെ ക്ക് തന്നെ അല്ലെ വരുന്നത് എന്റെ മോൾ ആയിട്ട് ,അല്ലെ മോളു”

അമ്മ അവളെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു ,

അവൾ അതിനു മറുപടി എന്നോണം തല ആട്ടി ,

“അതെ ഇങ്ങനെ സംസാരിച്ചോണ്ട് ഇരുന്നാൽ ട്രെയിൻ ട്രെയിന്റെ പാട്ടിന് പോകും ,വാ പോകാം “

അച്ചായൻ പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *