എല്ലാവരും എന്റെ തീരുമാനത്തോട് യോജിച്ചു ,
അങ്ങനെ കല്യാണ വണ്ടി മാറി ,
പെണ്ണിനെം ചെക്കന്നെം വണ്ടിയുടെ പുറകിലത്തേ സീറ്റിൽ കയറ്റി , ലെച്ചുവും മാളുവും കൂടി മുൻപിലും ,പെണ്ണും ചെക്കനും ഇതിൽ ആണെന്ന് അറിഞ്ഞതോടെ രാവിലെ വന്ന അമ്മവനും കൂട്ടരും ബസിൽ കയറാൻ പോയി ,
അങ്ങനെ ചെറിയ കരച്ചിലും പിഴിച്ചിലും യാത്ര പറച്ചിലും ഒക്കെ കഴിഞ്ഞ് ഞാൻ അവിടെ നിന്നും വണ്ടി എടുത്തു ,
വണ്ടി കുറച്ചു ദുരം മുൻപോട്ട് പോയിട്ടും ആരും ഒന്നും മിണ്ടുന്നില്ല,
ഞാൻ കാറിന്റെ സ്റ്റീരിയോയിൽ നല്ല പ്രണയഗാനങ്ങൾ പ്ലേ ചേയ്തു,
“ഡാ അമലു സ്വപ്ന യെ ഒന്നു സമാധനിപ്പിക്കു ,”
സ്വപ്ന ആണ് കല്യണ പെണ്ണ് ,അവിടെ നിന്നും കുറച്ചു ദൂരം പിന്നിട്ട ട്ടും സ്വപ്ന മുഖം പൊത്തി കുനിഞ്ഞ് ഇരിക്കുക ആണ് ,
ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൻ
സ്വപ്ന യോട് സംസാരിച്ച് അവളുടെ മൂഡ് ഒക്കെ മാറ്റി എടുത്തു ,
മാളുവും ലെച്ചുവും എന്തെക്കൊയൊ സംസാരിച്ച് ഇരിക്കുന്നുണ്ടായിരുന്നു ,
കുറച്ച് കഴിഞ്ഞപ്പോൾ മാളു കിടന്നു ഉറങ്ങി ,
പിന്നീട് ലെച്ചുവും സ്വപ്നയും ആയി പരിച്ചയ പെടുകയും അവർ തമ്മിൽ സംസാരിച്ച് ഇരിക്കുകയും ,ഞങ്ങൾ എല്ലാവരും പഴയ തമാശകളും മറ്റും പറഞ്ഞു ചിരിച്ച് കൊണ്ട് വണ്ടി മുൻപ്പോട്ട് പോയി കൊണ്ടിരുന്നു ,
അങ്ങനെ ഞങ്ങൾ തിരിച്ച് അമലിന്റെ വീട്ടിൽ എത്തി അവിടത്തെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ഹാളിൽ ഗംഭീര പാർട്ടിയും ഉണ്ടായിരുന്നു ,
“അജി അപ്പോ ഞങ്ങൾ ഇറങ്ങട്ടെ, എട്ടു മണിക്ക് ആണു ട്രെയിൻ “
പാർട്ടിയുടെ ഇടക്ക് ഒരു എഴുമണി ആയപ്പോൾ ജോൺ അച്ചായൻ എന്നോട് വന്നു പറഞ്ഞു,