ആ സംഭവം ഞാൻ പ്രതിക്ഷിക്കാത്തത് കൊണ്ട് പെട്ടെന്ന് തന്നെ കൈ വലിക്കുകയും ഒരു “ആ ” ചെറിയ സൗണ്ട് എന്നിൽ നിന്ന് ഉണ്ടാക്കുകയും ചേയ്തു,
എന്റെ ഭാഗ്യത്തിന് ആ നേരെത്ത് ഒരു കുരവയുടെ സൗണ്ടും ഉണ്ടായില്ല എന്നു മത്രം അല്ല എല്ലാവരും എന്നെ തന്നെ എന്താ പറ്റിയത് എന്ന അർത്ഥത്തിൽ നോക്കുകയും
ചേയ്തു ,
ഞാൻ വേഗം എന്റെ കാലു എന്നു പറഞ്ഞ് അവരെ കാണിക്കാനായി കുനിഞ്ഞ് നിന്ന് കാലിൽ തടവി ,
അപ്പോ എല്ലാവർക്കും സമാധാനം ആയി പിന്നെ എല്ലാവരും താലികെട്ട് ചടങ്ങുകളിലേക്ക് കണ്ണും നട്ട് നിന്നു ,
“ടീ നന്നായി വേദനിച്ചു ട്ടോ ,”
അവളുടെ ചെവിയിൽ പറഞ്ഞു ,
“കണക്കായി പോയി ,പെണ്ണുങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും”
അവൾ വിജയിയുടെ ഭാവത്തോടെ പറഞ്ഞു,
” ഉം “
ഞാൻ വിഷമത്തോടെ അവൾ പിന്നു കൊണ്ട് കുത്തിയ ഭാഗത്ത് തടവികൊണ്ട് മൂളി ,
എന്റെ മുഖഭാവം കണ്ട അവൾക്ക് വിഷമം വന്നു ,
” ഏട്ടാ നല്ലോണം വേദനിച്ചോ ?”
അവൾ എന്റെ കൈ പിടിച്ചിട്ട് ചോദിച്ചു ,