അവിടെ ചെന്നപ്പോൾ ചടങ്ങുകൾ ഒക്കെ തുടങ്ങിയിട്ടുണ്ടാർന്നു ,ഞാൻ ആ ആൾ കൂട്ടത്തിനിടയിലുടെ നുഴഞ്ഞ് കയറി ഒരു വിധം മുൻപിൽ എത്തി ,അവിടെ ചുറ്റും ഉള്ളവരെ വീക്ഷിക്കുകയും അതിൽ ലെച്ചു ഉണ്ടൊ എന്ന് ഞാൻ നോക്കുകയും ചേയ്തു ,ചുറ്റു പാടും നോക്കിയിട്ട് അവളെ കണ്ടില്ല ,എന്റെ കണ്ണുകൾ അവൾക്കായി തിരച്ചിൽ നടത്തി കൊണ്ടിരുന്നു അപ്പോഴാണ് ഞാൻ അതു ശ്രദ്ധികുനത് എന്റെ നേരെ ഓപ്പോസിറ്റ് അമ്മ നിൽകുന്നു അതിനടുത്ത് അമ്മയുടെ മറയിൽ അവൾ എന്നെ തന്നെ നോക്കി കൊണ്ട് നിൽക്കുന്നു ,ഞാൻ അവളെ കണ്ടെന്ന് അറിഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ തല വെട്ടിച്ചു മാറ്റി ,
ഞാൻ കുറച്ചു നേരം അവിടെ നിന്നിട്ടും അവൾ എന്നെ നോക്കിയതെ ഇല്ല ,
അവളുടെ മുഖം ഭാവം കണ്ടാൽ അറിയാം എന്നോട് കപട ദേഷ്യം കാണിക്കുക ആണെന്ന്,
എന്നാൽ പിന്നെ അവളുടെ പിണക്കം മാറ്റിയിട് തന്നെ കാര്യം എന്നു വിചാരിച്ച് ഞാൻ ആ കൂട്ടത്തിൽ നിന്നും പുറത്തേക്കു വന്നു ,
എന്നിട്ട് അവൾ എന്നെ ശ്രദ്ധിക്കുന്നുണ്ടൊ എന്ന് അറിയാനായി ഞാൻ അവിടെ ഉണ്ടായിരുന്ന ചെറിയ അരമതിലിൽ കയറി നിന്നു അതിൽ കുറച്ചു പിള്ളെരും കയറി നിന്ന് കല്യാണ വീഡിയൊ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു ,ഞാൻ അവിടെ നിന്നു കൊണ്ട് അവളെ നോക്കി ,ഞാൻ വിചാരിച്ചത് ശെരി ആയിരുന്നു അവൾ ഞാൻ നേരെത്തെ നിന്ന സ്ഥലത്തേക്ക് എത്തി നോക്കുന്നു ,അപ്പോ ചുമ്മാ ഉള്ള പിണക്കം ആണ് ,ഞാൻ ആ മതിലിൽ നിന്ന് ഇറങ്ങി അവൾ നിൽക്കുന്ന ഭാഗത്തിന് പുറകിൽ ചെന്നു ആ തിരക്കിലൂടെ ഒരു ചെറിയ ഗ്യാപ്പ് ഉണ്ടാക്കി ഞാൻ അവൾ നിൽക്കുന്നതിനും പുറകിൽ എത്തി ,
അപ്പോ അവളുടെ അടുത്ത് മാളു നിൽന്നുണ്ടായിരുന്നു,
മാളു എന്നെ കണ്ടു ,