ഞാൻ കാർ എടുത്ത് ഹാളിന്റെ സൈഡിൽ ആ റൂമിന്റെ അടുത്ത് ആയി പാർക്ക് ചേയ്തു ,
ഞാൻ ഇറങ്ങി അവൾക് ഡോർ തുറന്നു കൊടുത്തു ,
ഞാൻ അവളെം കൂട്ടി ആ മുറിയിൽ പോയി ,അവളെ അകത്ത് ആക്കിയിട്ട് ഞാൻ പുറത്തു നിന്നു ,
” ലെച്ചു.. കഴിഞ്ഞില്ലെ.. ?.”
കുറച്ചു സമയം ആയിട്ടും അവളെ കാണതെ ആയപ്പോൾ ഞാൻ വിളിച്ചു ചോദിച്ചു ,
” ആ, ദേ. വരുന്നു അജിയേട്ടാ “
അവൾ അകത്തു നിന്നും വിളിച്ചു പറഞ്ഞു ,
കുറച്ചു കഴിഞ്ഞപ്പോൾ അവൾ സാരി ഒക്കെ റെഡി ആക്കി വന്നു ,
ഞങ്ങൾ രണ്ടു പേരും ഹാളിന്റെ വരാന്തയിലുടെ നടന്നു വരുമ്പോൾ, എതിരെ ജോളി ചേച്ചി വരുന്നു ,
“നിങ്ങൾ ഇതു എവിടെ പോയി കിടക്കുക ആണു ,അമ്മ നിങ്ങളെ അന്വേഷിക്കുന്നുണ്ട് “
ജോളി ചേച്ചി പറഞ്ഞു ,
” ഒന്നും പറയണ്ടാ ചേച്ചി സാരി ഉടുക്കാൻ അറിയിലെങ്കിൽ ഉടുകാതെ ഇരുന്ന പോരെ ,സാരി ലൂസായി എന്നു പറഞ്ഞ് കാറിൽ ഇരുന്ന് കരയുക ആയിരുന്നു ,അതൊന്നു ശെരി ആക്കാനാ ഞങ്ങൾ ഇവിടെ വന്നത് “
ഞാൻ ലെച്ചു നെ കളിയാക്കുന്ന രീതിയിൽ തമാശരൂപെണാ പറഞ്ഞു.
” ഇപ്പോ ഞാൻ സാരി ഉടുത്തതായി കുറ്റം ,ഞാൻ പോണു “
അവളെ ജോളി ചേച്ചിയുടെ മുൻപിൽ വെച്ച് കളിയാക്കിയത് അവൾ ക്ക് ഇഷ്ടപെട്ടില്ല ,അവൾ ദേഷ്യത്തോടെ അതും പറഞ്ഞ് നടന്നു നീങ്ങി ,