ഫസ്റ്റ് പോയ കല്യാണ വണ്ടിയെ വരെ ഓവർടെക്ക് ചെയ്ത് കൊണ്ട് ഞങ്ങളുടെ വണ്ടി ആദ്യം പെണ്ണിന്റെ വീട്ടിൽ എത്തി ,അവിടെ അടുത്ത് തന്നെ ആയിരുന്നു കല്യാണം നടക്കുന്ന ക്ഷേത്രവും അതിനോട് ചേർന്നുള്ള കല്യാണ ഹാളും ,ഞാൻ വണ്ടി ക്ഷേത്രത്തിലെ പാർക്കിംഗ് ഏരിയയിൽ ഒതുക്കി ഇട്ടു ,
അങ്ങനെ കാറിൽ നിന്ന് അമ്മാവനും സംഘവും ഇറങ്ങി ,അവർ ഒരു നന്ദി പോലും പറയാതെ ക്ഷേത്രത്തിന്റെ അകത്തേക്ക് നടന്നു നീങ്ങി ,ഞാൻ കാറിൽ നിന്ന് ഇറങ്ങി,
” ലെച്ചു നിയെന്താ ഇറങ്ങാത്തെ”
എല്ലാവരും ഇറങ്ങി പോയിട്ടും കാറിൽ തന്നെ ഇരിക്കുന്ന അവളെ നോക്കി ചോദിച്ചു ,
അതിനവൾ ഗ്ലാസ് താഴ്ത്തിയിട്ട് എന്നോട് അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു ,
“എന്താ “
എന്നു ചോദിച്ച് ഞാൻ ഡോറിന്റെ അടുത്ത് ചെന്നു ,
“ഏട്ടാ എന്റെ സാരി ലൂസായി “
അവൾ നാണത്തോടെ യും ഇത്തിരി വിഷമത്തോടെ യും പറഞ്ഞു ,
അപ്പോ അതാണ് കാര്യം ,
” നീ ഇതിൽ ഇരുന്നോണ്ട് തന്നെ ഒന്നു നേരെ അക്കാൻ ശ്രമിക്കു”
“ഞാൻ നോക്കിയതാ തളർന്നു കിടക്കുന്ന ടൈപ്പ് അയതു കൊണ്ട് ശെരി ആക്കുന്നില്ല “
” ഉം ശരി ഞാൻ ഹാളിൽ വല്ല സ്ഥലവും ഉണ്ടൊ എന്ന് നോക്കിട്ട് വരാം “
ഞാൻ ഹാളിൽ പോയി നോക്കി ,ഒരു മുറി കണ്ടു പിടിച്ചു, ഞാൻ തിരിച്ചു വന്ന് കാർ എടുത്തു ,
“സ്ഥലം കിട്ടിയൊ എട്ടാ “
പുറകിൽ ഇരുന്ന് കൊണ്ട് അവൾ ചോദിച്ചു ,
“ഉം “