അമലിന് കല്യാണ വണ്ടി ആയി ഒരു പഴയ മോഡൽ ഓൾട്രഷൻ ചേയ്ത കോണ്ടസ്സ ആയിരുന്നു, അതിൽ അവനും അവന്റെ അച്ചനും അമ്മയും രണ്ടു മൂന്നു പിളേരും കയറി അതും ഫുൾ ആയി ,
ഞാനും ലെച്ചുവും മാത്രം ഒന്നിലും കയറാതെ നിന്നു ,അതിന് ഒരു കാരണം ഉണ്ടായിരുന്നു ,ഞാൻ അമലിന്റെ സ്വിഫ്റ്റ്ൽ ലെച്ചു വിനെം കൂട്ടി അവിടെക്ക് പോകാം എന്ന് നേരത്തെ ഞാൻ പ്ലാൻ ചെയ്തിരുന്നു ,
അങ്ങനെ വണ്ടികൾ ഒരോന്നായി പറഞ്ഞു വിട്ടു ,അവസാനം ഞാനും അവളും കാറിൽ കയറി ,
ഞാൻ കാറു എടുക്കാൻ തുടങ്ങവെ ആണു ,ഞങ്ങളുടെ ബന്ധത്തിലെ ഒരു അമ്മാവനും ഒരു മുന്നാലഞ്ച് പിള്ളേരും അവരുടെ അമ്മമാരും വരുന്നത് ,
“മോനെ, കല്യാണ വണ്ടി ഒക്കെ പോയൊ ,”
അമ്മാവൻ കാറിന്റെ അടുത്ത് വന്ന് എന്നോട് ചോദിച്ചു ,
” ദേ ഇപ്പോ പോയൊള്ളു ,”
ഞാൻ പറഞ്ഞു ,
“അയൊ ഞങ്ങൾ ഇനി എന്ത് ചേയ്യും ,പെണ്ണിന്റെ വീട്ടിലേക്കുള്ള വഴിയും അറിയില്ലല്ലോ ,അല്ല മോൻ അവിടെക്ക് അല്ലെ മോന്റെ വണ്ടിയിൽ സ്ഥലം ഉണ്ടൊ ,”
ആൾ അതും പറഞ്ഞ് വണ്ടിയുടെ ഉള്ളിലേക്ക് നോക്കി ,ബാക്ക് സീറ്റ് ഫ്രീ ആയി കിടക്കുന്നത് കണ്ട് ആൾക്ക് സന്തോഷം ആയി ,
“അല്ല എല്ലാവർക്കും കയറാൻ പറ്റോ എന്ന് അറിയില്ല “
ഞാൻ അവരെ ഒഴിവാക്കാനായി പറഞ്ഞു,
” അതു കുഴപ്പം ഇല്ല ഞങ്ങൾ അഡ്ജസ്റ്റ് ചേയ്തോള്ളാം ,
” ഉം”
ഞാൻ മനസില്ല മനസോടെ മൂളി ,