“ഉം ,എനിക്ക് ഇഷ്ടം ആയി ,?”
“ആരെ ,അമ്മയെയൊ.?”
“അമ്മയെം, ആ അമ്മയുടെ ഈ പുന്നാര സന്തതിയെം “
അവൾ അതും പറഞ്ഞ് ,അലക്ക് കല്ലിന്റെ അടുത്ത് ഇരിക്കുന്ന ബക്കറ്റ് വെള്ളത്തിൽ നിന്ന് ഒരു കൈ വെള്ളം എടുത്ത് എന്റെ മേത്തക്ക് തെറിപ്പിച്ചു ,തണുപ്പു സീസൺ ആയാ കാരണം ആ വെള്ളം പെട്ടെന്ന് എന്റെ മേത്ത് വീണപ്പോ എനിക്ക് കുളിരു കോരി ,
“ഡി നിക്കടി അവിടെ ,”
വെള്ളം തെറിപ്പിച്ചിട്ട് ചിരിച്ചു കൊണ്ട് തിരിഞ്ഞ് ഓടിയ അവളെ ഞാൻ വിളിച്ചു ,
അവൾ അടുക്കള ഭാഗത്തെ ഇറയത്ത് നിന്ന് കൊണ്ട് എന്നെ കൊഞ്ഞനം കുത്തി കാണിച്ചു ,
“നിന്നെ ഇപ്പോ ശരിയാക്കി തരാടി “
ഞാൻ അതും പറഞ്ഞ് വേഗം തന്നെ ഒരു കപ്പ് വെള്ളം എടുത്ത് ,അവളുടെ അടുത്തേക് ഓടി ചെന്നു ഞാൻ കപ്പിലെ വെള്ളം ഒഴിക്കാൻ ആയി കൈ ഉയർത്തി ,അവൾ പേടിച്ച് മുഖം തിരിച്ചു ,
ഞാൻ ഒഴിക്കാൻ പോയതും അവളുടെ പുറകിൽ അമ്മയെ കണ്ടതും ഒരുമിച്ച് ,അപ്പോ തന്നെ എന്റെ കൈയിൽ നിന്ന് കപ്പ് താഴേ വീണു ,
ഭാഗ്യം ,ഞാൻ അത് ഒഴിച്ചിരുന്നു എങ്കിൽ ചിലപ്പൊ അമ്മയുടെ മേത്ത് ആയാനെ ,
“എന്താ ,എന്താ പറ്റിയത് ,”
കപ്പ് നിലത്ത് വീണത് കണ്ട് അമ്മ ചോദിച്ചു ,
“ഒന്നുല്യ അമ്മ ,ഇവൾക്ക് ഒരു സംശയം താഴ് വാരത്തെ വെള്ളത്തിന് ആണൊ ഇവിടത്തെ വെള്ളത്തിനാണൊ ഏത് വെള്ള ത്തിനാ തണ്ണുപ്പ് കൂടുതൽ എന്ന് ഞങ്ങൾ അത് നോക്കുക ആയിരുന്നു ,, “
ഞാൻ ഒരു വിധത്തിൽ പറഞ്ഞു ,