താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Posted by

പെട്ടെന്നാണ് ഒരു ഐഡിയ എനിക്ക് തോന്നിയത്.

” ചേച്ചി ,ചേച്ചി ,എണീക്ക് “

ഞാൻ ജോളി ചേച്ചിയെ പതിയെ വിളിച്ചു ,

“നീയെന്താ ഇവിടെ ,”

ചേച്ചി ഉറക്കത്തിൽ നിന്ന് കണ്ണു തുറന്നപ്പോൾ എന്നെ കണ്ടതു കൊണ്ട് ചോദിച്ചു ,

“അതൊക്കെ പിന്നെ പറയാം ,പുറത്ത് ലെച്ചു ഉണ്ട് ആദ്യം ചേച്ചി അവളെ എന്തെങ്കിലും പറഞ്ഞ് താഴേക്ക് വിട് “

ഞാൻ പറഞ്ഞു, ‘

ചേച്ചി എന്താണെന്ന് മനസിൽ ആകാതെ എന്റെ മുഖത്തേക്ക് നോക്കി ,

ലെച്ചു വീണ്ടും ജോളി ചേച്ചിം നു വിളിച്ചോണ്ട് ഡോറിൽ മുട്ടി ,

“ചേച്ചി അവളോട് തഴേക്ക് പോകാൻ ഉള്ള എതെങ്കിലും കാരണം പറ, നമ്മളെ രണ്ടാളെം അടച്ചിട്ട മുറിയിൽ ഒരു മിച്ച് കണ്ടാൽ പ്രശ്നം ആകും ,”

ഞാൻ അത് പറഞ്ഞപ്പോഴാ ചേച്ചിക്ക് ഉറക്ക പിച്ച് മാറി ബോധം വന്നത്,

”ആ ,ശെരിയാ “

അതും പറഞ്ഞ് ചേച്ചി വാതിലിന്റെ അടുത്തേക്ക് ചെന്നു ,

” ആ ലക്ഷ്മി ആണൊ “

വാതിൽ തുറക്കാതെ തന്നെ ചേച്ചി ചോദിച്ചു ,

“അതെ “

അവൾ മറുപടിയും തന്നു ,

” എടി നീ പോയി താഴത്ത് ഷെർലി ചേച്ചിയുടെ റൂമിൽ നിന്നും എന്റെ ബാഗ് ഒന്നു എടുത്ത് തരാമോ “

” ആ ഇപ്പോ കൊണ്ടുവരാം “

Leave a Reply

Your email address will not be published. Required fields are marked *