താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Posted by

കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങുന്ന അവളെ ഞാൻ വിളിച്ചു ,

അവൾ തിരിഞ്ഞു “എന്താ ” എന്നർത്ഥത്തിൽ എന്റെ മുഖത്തേക്ക് നോക്കി ,

“എനിക്ക് കിട്ടിയില്ല “

ഞാൻ അതും പറഞ്ഞ് എന്റെ കവിളിൽ തൊട്ടു കാണിച്ചു ,

” ഇപ്പോഴാ ,ആരെങ്കിലും കാണും “

അവൾ നാണത്തോടെ പറഞ്ഞു ,

“എത്ര ദിവസം ആയി എന്റെ പൊനിന്നെ ഒന്നു അടുത്ത് കിട്ടിയിട്ട് ,വേഗം താ ,ഇവിടെ ആരും കാണില്ല,”

ഞാൻ പറഞ്ഞു,

” ഉം “

അവൾ മൂളിയിട്ട് എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു ,എന്നിട്ട് അവൾ എന്റെ കവിളത്ത് ഒരു മുത്തം തന്നു ,

” മതിയൊ എന്റെ പൊന്നിന് “

അവൾ ചോദിച്ചു ,

“ഉം, ഇപ്പോ ഇത്രെം മതി ബാക്കി ഞാൻ പിന്നീട് വാങ്ങി ചോളാം, ഇപ്പോ എന്റെ മോൾ പോയി കിടന്നു ഉറങ്ങികൊള്ളു ,”

” ശരി ഏട്ടാ, “

Leave a Reply

Your email address will not be published. Required fields are marked *