ഞാനും അമ്മയും ലെച്ചുവും കൂടി ,അമലിന്റെ വീട്ടിൽ ചെന്നു അവിടെ എല്ലാവർക്കും ലെച്ചുവിനെ പരിച്ചയ പെടുത്തി കൊടുത്തു അമ്മ ,
അങ്ങനെ എല്ലാം കഴിഞ്ഞ് ഒരു പതിനോന്ന് മണി ആയപ്പോൾ ഞങ്ങൾ തിരിച്ച് വീട്ടിൽ വന്നു ,
ഇപ്പോ വീട്ടിൽ അച്ചായനും ഷേർലി ചേച്ചിയും ജോളി ചേച്ചിയും ലെച്ചുവും എന്റെ അമ്മയും ,മാളുവും പിള്ളേർ സംഘവും ,
ഞാൻ വണ്ടി നിർത്തി ,അമ്മ വണ്ടിയിൽ നിന്ന് ഇറങ്ങി ,അമ്മ പുറകിലും ലെച്ചു മുൻപിലും ആണ് ഇരുന്നത് ,
” അമ്മ ഞാൻ ഹാളിലേക്ക് പോവുകയാ ചിലപ്പോ രാത്രി ആവും ,”
ഞാൻ അമ്മയോട് പറഞ്ഞു,
“ഉം ശരി, കാലത്ത് നേരത്തെ എഴുന്നേൽക്കണ്ടതാ ,കൂട്ടുകാരെ ഒക്കെ സൽക്കരിച്ച് നേരം വെളുപ്പിക്കാൻ നിൽകെണ്ടാ “
അമ്മ പറഞ്ഞു,
“മം”
അമ്മ അകത്തേക്ക് കയറി പോയി ,
കാറിൽ ഇപ്പോ ഞാനും അവളും മാത്രം ആയി ,
“മോളെ ,സോറി നീ വന്നിട്ട് നിന്നോട് ഒന്നു സ്വസ്‍തം ആയി സംസാരിക്കാൻ പോലും പറ്റിയില്ല, “
ഞാൻ അവളോട് പറഞ്ഞു,
” അതോനും കുഴപ്പം ഇല്ല ഏട്ടാ, കല്യാണ തിരക്ക് അല്ലെ, “
”മം, അതിന് പകരം ആയി നാളെ ഫുളും നിന്റെ കൂടെ ചിലവിടാം, “
” ഉം, “
അപ്പോ അവൾക്ക് സന്തോഷം ആയി ,
” എന്നാ ഏട്ടൻ പൊയിട്ട് വാ “
അവൾ അതും പറഞ്ഞ് കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങി ,
” ലെച്ചു, “