“അതെ ദേ ഇരിക്കുന്നു അടുത്ത മണവാട്ടി “
അപ്പോഴാണ് എല്ലാവരുടെയും നടുക്ക് അമ്മയുടെ അടുത്ത് കട്ടിലിൽ ലെച്ചു ഇരിക്കുന്നത് ഞാൻ കണ്ടത് ,
മണവാട്ടി എന്നൊക്കെ കേട്ടപ്പോ ലെച്ചു ന്റെ മുഖത്ത് ഒരു നാണം ,
എന്നെ കൂടിം കണ്ടപ്പോ ആ നാണം ഇരിട്ടിച്ചു, അവൾ തല കുമ്പിട്ട് ഇരുന്നു ,
“മണവാളനെ കണ്ടപ്പോ മണവാട്ടിക്ക് നാണം വന്നത് കണ്ടൊ ചേച്ചി “
അതിലെ ഒരു ചെറിയമ്മ എന്റെ അമ്മയൊട് പറഞ്ഞു ,
അതും കൂടിം കേട്ടപ്പോ ഞാനും അവളും ശെരിക്കും നാണം കെട്ട പോലെ ആയി ,
ഇനിയും ഞാൻ അവിടെ നിന്നാൽ ഇതിൽ കൂടുതൽ നാണം കെടും എന്നറിയാവുന്നത് കൊണ്ട് ഞാൻ ഇപ്പോ വരാട്ടാ എന്നു പറഞ്ഞ് അവിടെ നിന്ന് മുങ്ങി ,
കുറച്ചു കഴിഞ്ഞപ്പോൾ അമലിന്റെ കോൾ വന്നു ,ഹാളിലെക്ക് ചെല്ലാൻ പറഞ്ഞു കൊണ്ട് ,ഞാൻ അവിടെ ചെന്ന് അവിടത്തെ ഓടി നടപ്പ് ഒക്കെ കഴിഞ്ഞ് തിരിച്ച് വീട്ടിൽ എത്തിയപ്പോൾ ഏഴു മണി കഴിഞ്ഞിരുന്നു ,
ഞാൻ കാറു ഒതുക്കി ഇട്ട് ,വീട്ടിൽ കയറി ചെന്നപ്പോ ആരെം കാണാൻ ഇല്ല ,
“ഇവർ എല്ലാവരും കൂടി വീടും തുറന്ന് ഇട്ട് പോയൊ ,”
അത് അലോചിച്ച് ഞാൻ അകത്തെ റൂമിൽ ഒക്കെ നോക്കി കൊണ്ടിരിക്കുമ്പോൾ ആണ് ,
” ആ ഏട്ടൻ വന്നോ “
എന്റെ ലച്ചു മോളുടെ ശബ്ദം.