അങ്ങനെ രണ്ടുമൂന്നു ദിവസം കടന്നു പോയി അമലിന്റെ കല്യാണം അടുത്തു ,കല്യാണത്തിന് രണ്ടു ദിവസം മുൻപെ ഞാൻ എന്റെ വീട്ടിലേക്ക് പോന്നു ,
അങ്ങനെ കല്യാണ തലേന്ന് ശനിയാഴ്ച്ച അമലിന്റെ വീട്ടിൽ പണിയുടെ തിരക്കിൽ നിൽക്കുമ്പോഴാണ് ,ഞങ്ങൾ റെയിൽവെ സ്റ്റേഷനിൽ എത്താറായി എന്നു പറഞ്ഞ് കൊണ്ട് ജോൺ അച്ചായന്റെ കോൾ വരുന്നത്,
ഞാൻ വേഗം തന്നെ അമൽ പുതിയത് ആയി വാങ്ങിച്ച സ്വിഫ്റ്റ് എടുത്ത് കൊണ്ട് അവരെ പിക് ചേയ്യാൻ ആയി റെയിൽവെ സ്റ്റേഷനിലേക്ക് പോയി ,
ഞാൻ വണ്ടി പാർക്കിംഗ് ഏരിയയിൽ ഇട്ടിട്ട് ,സ്റ്റെഷന്റെ അകത്തേക്ക് കയറി ,കുറച്ചു സമയത്തിനകം അവർ വരുന്ന ട്രൈയിൻ എത്തി ,അതിൽ നിന്ന് ജോൺ അച്ചായന്നും ഷേർളി ചേച്ചിയും ,ജോളി ചേച്ചിയും പിന്നെ എന്റെ എല്ലാം എല്ലാം ആയ ലെച്ചുവും ,
അവർ എല്ലാവരും ബാഗ് ഒക്കെ പിടിച്ച് ,എന്റെ അടുത്തേക്ക് വന്നു ,
ജോൺ അച്ചായൻ മുൻപിലും ഷേർലി ചേച്ചിയും ജോളി ചേച്ചിയും എന്തൊക്കെ സംസാരിച്ച് അച്ചായന്റെ പുറകിലും അതിനു പുറകിൽ താങ്ങാനാവത്ത വലിയ ബാഗും കഷ്ടപ്പെട്ട് പിടിച്ചൊണ്ട് വരുന്ന എന്റെ സഖിയും,
“യാത്ര ഒക്കെ സുഖം ആയിരുന്നോ അച്ചായാ “
” കുഴപ്പം ഇല്ലാർന്നു, ഞാൻ ആദ്യം കാറിൽ വരാം എന്നാ വിചാരിച്ചത് പിന്നെ ഇത്രയും ദൂരം ഞാൻ തന്നെ ഓടി കണ്ടെ അതാ ,യാത്ര ട്രൈയിനിൽ ആക്കാം എന്നു വിചാരിച്ചത്, “
” ഉം അതു നന്നായി “