അവര്‍ ചിരിച്ചു കൊണ്ട് എന്നെ നോക്കി..
“മോന്റെ പേരെന്താ…???”
അവര്‍ വാത്സല്യത്തോടെ ചോദിച്ചു..
“ശരിക്കുള്ള പേര് രാഹുല്‍ എന്നാ… ഇവിടെ എല്ലാരും അപ്പുന്നാ വിളിക്യാ..”
“അതിരിക്കട്ടെ അപ്പൂനു എന്‍റെ ഇതു പുസ്തകാ കൂടുതല്‍ ഇഷ്ടമായെ….??”
“രാത്രി മഴ…”
“ആഹാ… പിന്നെ ഇതാ ഇഷ്ടമായെ..”
“പറക്കാത്ത പറവകള്‍..”
“ജാനകി എന്നാ ജോലിക്ക് പൊയ്ക്കോളൂ… ഞാന്‍ അപ്പുവുമായി സംസാരിക്കട്ടെ…
പിന്നെ അപ്പു എന്നെ എന്റെ പുസ്‌തകങ്ങള്‍ എടുത്തു വയ്ക്കാനും മറ്റും സഹായിക്കുമല്ലോ ല്ലേ…??”
“അതൊക്കെ അവന്‍ ചെയ്തോളും മാഡം…മാഡത്തിനെ അവനു വല്യ കാര്യമാ..”
അമ്മ അതും പറഞ്ഞു നടന്നു പോയി.. ഞാനാകട്ടെ മാഡത്തിന് കൂടെ ഗാർഡനിലും നിൽപ്പായി… അവര്‍ എന്നെ പിടിച്ച് അവര്‍ക്കരികിലിരുത്തി… അവര്‍ക്ക് നല്ല ഒരു മണമായിരുന്നു.. എന്തോ നല്ല സോപ്പിന്റെയാണ്..ഞാന്‍ അവരുടെ ഗന്ധം ശ്വസിച്ചുകൊണ്ടിരുന്നു..
“അപ്പു എത്രാം ക്ലാസ്സിലാ..”
“എട്ടാം ക്ലാസ്സിലാ മാഡം…”
“ഈ മാഡം വിളി എനിക്ക് തീരെ ഇഷ്ടമല്ല അപ്പൂ.. അപ്പു എന്നെ സുധേച്ചിന്ന്‍ വിളിച്ചാ മതി…”
ഞാന്‍ തലയാട്ടി…
“അപ്പു വരൂ.. എന്റെ പുസ്‌തകങ്ങളും സാധനങ്ങളും ഒക്കെ ഒന്ന് അടുക്കി വയ്ക്കാനുണ്ട്… ഇന്നലെ വന്നപ്പോ നേരം ഇത്തിരി വൈകി.. എടുത്ത് വച്ച് സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല…”
ഞാന്‍ അവരെ സഹായിച്ചു.. അവരുടെകൂടെ നില്‍ക്കുമ്പോള്‍ അവരുടെ ദേഹത്തു നിന്ന വമിക്കുന്ന ആ മാസ്മരിക ഗന്ധത്തിലും, അവരുടെ കിളിക്കൊഞ്ചല്‍ പോലുള്ള ആ “അപ്പു”വിളികളിലും ഞാന്‍ മതിമറന്നു പോയിരുന്നു എന്നതാണ് സത്യം..