ഏജന്റ് വിനോദ് – 3 Crime Thriller (തേക്ക് മരം)

Posted by

” ഇല്ല സർ , ആദ്യമായിട്ടാ ഇത്ര വലിയ ഒരു ഓപ്പറേഷൻ പാർട്ട്‌ ആകുന്നതു ,അതിന്റെ ഒരു എക്സിറ്റമെന്റ് ” പ്രിയ
അവരെ അയൂബ് desert ക്യാമ്പിന്റെ കുറച്ച് അകലെ എത്തിച്ചു വിനോദ് ബൈനോക്കുലർ എടുത്തു നോക്കി , വലിയ ഒരു ക്യാമ്പ് ചുറ്റിലും ആയുധം പിടിച്ച കാവൽക്കാർ , അവർ ലോകേഷിനെ കാണുന്നുണ്ടോ എന്ന് നോക്കി ,
ഇല്ല ,ലോകേഷിനെ കാണാൻ ഇല്ല , അവിടെ ചെന്നു അവനെ പിടിക്കുക എളുപ്പം അല്ല , അത്ര അധികം ആൾക്കാർ ഉണ്ട് അവിടെ .
” സർ , നമ്മുക്ക് സ്‌നൈപ്പർ ഗൺ യൂസ് ചെയ്താലോ ? ” പ്രിയ
” പ്രിയാ , നമ്മുക്ക് അവനെ കൊല്ലൽ അല്ല പ്രധാനം , അവൻ ആ ന്യൂക്ലീർ weapon എവിടെ എത്തിച്ചു എന്നത് അറിയാൻ ആണ് . അവനെ നമ്മുക്ക് ജീവനോടെ വേണം ”
” അയൂബ് , ലോകേഷ് ഇവിടെ ഉണ്ടെന്നു നിങ്ങൾക്കു ഉറപ്പാണോ ”
” yes , വിനോദ് 100% ഷുവർ ആണ് ” അയൂബ്
” എങ്കിൽ അയൂബ് നിങ്ങൾ തിരിച്ചു പൊക്കൊളു , ഞങ്ങൾക്ക് ഇവിടെ പണിയുണ്ട് ” വിനോദ് കുറച്ച് വെള്ളം അയൂബിന്റെ കയ്യിൽ നിന്നു വാങ്ങി സൂക്ഷിച്ചു
അയൂബ് തിരിച്ചു പോയി , വിനോദും പ്രിയയും അവിടെ നിന്നും പതിയെ ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങി .ഇടക്ക് ഇടക്ക് ബൈനോക്കുലർ വച്ചു അവർ ക്യാമ്പ് നിരീക്ഷിച്ചു ,
അകത്തേക്ക് കടക്കാൻ ഒരു വഴിയും കാണുന്നില്ല , കാവൽക്കാരുടെ കണ്ണ് വെട്ടിച്ചു എങ്ങനെയെങ്ങികും അകത്തേക്ക് കടക്കണം .ഒരു അവസരത്തിനായി അവർ അവിടെ കാത്തിരുന്നു .
കുറച്ച് കഴിഞ്ഞപ്പോൾ അകലെ നിന്നും ഒരു ട്രക്ക് വരുന്നത് കണ്ടു , ക്യാമ്പിലോട് ഉള്ള സാധനകൾ കയറ്റിയുള്ള ട്രക്ക് ആണെന്ന് തോന്നുന്നു ,

Leave a Reply

Your email address will not be published. Required fields are marked *