ഏജന്റ് വിനോദ് – 3 Crime Thriller (തേക്ക് മരം)

Posted by

വിനോദ് തന്നെ തുറിച്ചു നോക്കുന്നത് കണ്ട അവൾക്കു എന്തോ പോലെ തോന്നി
” എന്താ സാർ ഇങ്ങനെ നോക്കുന്നത് ” അവൾ ചോദിച്ചു
” ഒന്നുല ..താൻ കാണാൻ നല്ല സുന്ദരി ആണല്ലോ ,എങ്ങനെ പിന്നെ ഏജന്റ് ആയി ” അവൻ ചോദിച്ചു .
” അതെന്താ സുന്ദരികളെ ഏജന്റ് ആക്കില്ലേ ???” അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു .
വിനോദും ചിരിച്ചു
” ഞാൻ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കരാട്ടെ നാഷണൽ ചാമ്പ്യൻ ആകുന്നതു , അങ്ങനെ എന്നെ അവിടെ നിന്നും ഡയറക്റ്റ് റിക്രൂറ്റ് ചെയ്തതാണ് ,പിന്നെ 4 കൊല്ലം ട്രെയിനിങ് തന്നു . ചെറുപ്പം മുതലേ പോലീസ് ആകണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു ഇതിപ്പോ അതിലും നല്ല ജോബ് അല്ലെ ” അവൾ പറഞ്ഞു .
” എപ്പോളാണ് നമ്മുക്ക് ദുബായ് പോകാനുള്ള ഫ്ലൈറ്റ് ” വിനോദ് ചോദിച്ചു
പ്രിയ :- ഈവെനിംഗ് 7 മണിക്ക് ആണ് സർ , അവൾ ടിക്കറ്റ് പാസ്‌പോർട്ടും എടുത്തു അവനെ ഏൽപ്പിച്ചു .
അവൻ പാസ്പോര്ട് തുറന്നു നോക്കി ,
” ടോണി ജെയിംസ് ” അവന്റെ ഫോട്ടോക്ക് താഴെ പേര് എഴുതിയിരിക്കുന്നു .
” നിന്റെ പേര് എന്താണ് ” വിനോദ് പ്രിയയോട് ചോദിച്ചു
” ആൻസി ടോണി ” പ്രിയ പറഞ്ഞു
അവർ ഹണി മൂൺ ആഘോഷിക്കാൻ പോകുന്ന ഭാര്യാ ഭർത്താക്കന്മാർ ആയിട്ടാണ് ദുബൈയിൽ പോകുന്നത് .
വൈകുന്നേരം വരെ അവർ ഹോട്ടലിൽ ചിലവഴിച്ചു , വൈകിട്ട് അവർ ദുബായിലേക്ക് പുറപ്പെട്ടു .അവിടെ എത്തിയ ശേഷം ഒരു ഹോട്ടലിൽ mr.ആൻഡ് mrs. ടോണി ആയി അവർ റൂം എടുത്തു . റൂമിൽ എത്തിയപ്പോൾ അർദ്ധ രാത്രി ആയിരുന്നു ,വന്നപാടെ അവർ കിടന്നു ഉറങ്ങി

Leave a Reply

Your email address will not be published. Required fields are marked *