ഏജന്റ് വിനോദ് – 3 Crime Thriller (തേക്ക് മരം)

Posted by

അവൾ തന്നെ കൊല്ലാൻ വേണ്ടി നോക്കുകയാണെന്നു വിനോദിന് മനസ്സിലായി .
വിനോദ് ചുറ്റും നോക്കി ” തന്റെ തോക്കും അവളുടെ കൈയ്യിൽ ആണ് ” നിലത്തു ഒരു ഫ്ലവർ വെസ് വീണു കിടക്കുന്നു അവൻ അത് കയ്യിൽ എടുത്തു , കട്ടിലിന്റെ അടിയിൽ ഇരുന്ന ഒരു പെട്ടി എടുത്തു അവളുടെ നേരെ എരിഞ്ഞു
പെട്ടി വരുന്നത് കണ്ട അവൾ പെട്ടന്ന് ഒഴിഞ്ഞു മാറി ,അവളുടെ ശ്രദ്ധ മാറിയ ആ ഒരു സെക്കൻഡിൽ വിനോദ് തന്റെ കയ്യിൽ ഇരുന്ന ഫ്ലവർവെസ് അവളുടെ തല ലക്ഷ്യമാക്കി എറിഞ്ഞു , അവന്റെ ഉന്നം തെറ്റിയില്ല അവളുടെ തലയിൽ തട്ടി ഫ്ലവർ വെസ് കഷ്ണങ്ങളായി ചിതറി , കുറച്ചു സെക്കന്റ്‌ നേരത്തേക്ക് പ്രിയയുടെ തലയിൽ ഒരു മൂടൽ വന്നു .
ആ സമയം വിനോദിന് ധാരാളമായിരുന്നു അവൻ അവളുടെ നേരെ പാഞ്ഞടുത്തു അവളുടെ രണ്ടു കയ്യും പിടിച്ചു അടിവയറ്റിൽ ആഞ്ഞു ചവിട്ടി . തെറിച്ചു വീണ അവളുടെ കയ്യിൽ നിന്നും തോക്ക് തെറിച്ചു പോയി . വിനോദ് വീണ്ടും അവളുടെ ദേഹത്തേക്ക് ചാടി വീണു , പക്ഷെ അവൾ ഒഴിഞ്ഞു മാറി അവനെ ചവിട്ടി വീഴ്ത്തി , രണ്ട് പേരും പൂർണ്ണ നഗ്നരായി ആ റൂമിൽ പരസ്പരം പോരാടി . കരാട്ടെ ചാമ്പ്യൻ ആയ അവളുടെ ഓരോ ഇടിയും വിനോദിന് ശരിക്കും ഏറ്റു ,എങ്കിലും തോൽക്കൻ തയ്യാറല്ലാത്ത അവന്റെ മനസ്സ് ഉള്ളത് കൊണ്ടു അവൻ പിടിച്ചു നിന്നു .എങ്കിലും അവനു ഇടി കിട്ടികൊണ്ടിരുന്നു .അവന്റെ ഇടികൾ എല്ലാം അവൾ പുല്ല് പോലെ തടുത്തു …
പ്രിയയുടെ അടികൊണ്ട് വിനോദ് ചോര തുപ്പി നിലത്തു വീണു , എങ്കിലും അവളുടെ കയ്യിൽ തോക്ക് കിട്ടാതിരിക്കാൻ വിനോദ് ശ്രമിച്ചു .

Leave a Reply

Your email address will not be published. Required fields are marked *