ഏജന്റ് വിനോദ് – 3 Crime Thriller (തേക്ക് മരം)

Posted by

അയൂബ് വേഗം തിരിഞ്ഞു നിന്നു , പ്രിയ ചിരിച്ചു കൊണ്ടു വിനോദിനെ നോക്കി കണ്ണിറുക്കി കാണിച്ചു , അവൾ അയൂബ് കൊടുത്ത പുതിയ ടീഷർട് ഇട്ടു , അതിനു ശേഷം പാന്റ് വലിച്ചൂരി ,ഊരുന്നതിനു ഇടയിൽ അവളുടെ പിങ്ക് പാന്റി വിനോദിന്റെ ശ്രദ്ധയിൽ പെട്ടു , അവളുടെ തുടയിൽ കുഞ്ഞു കുഞ്ഞു രോമങ്ങൾ നിൽക്കുന്നു , അവളെ നോക്കാതിരിക്കാൻ അവൻ പാട് പെട്ടു . അവനും അവിടെ വച്ചു ഡ്രസ്സ്‌ മാറി ,തങ്ങളുടെ പഴയ ഡ്രെസ്സ് കത്തിച്ചു കളഞ്ഞതിനു ശേഷം അവർ അവിടെ നിന്നും പുറപ്പെട്ടു .
അവർ തിരികെ ഹോട്ടൽ റൂമിൽ എത്തി , ചളിയും മണ്ണും പൊടിയും ദേഹം മുഴുവൻ ആയിരുന്നു , ലോകേഷിനെ പിടി കിട്ടാത്തതിൽ വിനോദ് ആകെ അസ്വസ്ഥതയിൽ ആയിരുന്നു .അവൻ ആകെ സിഗരറ്റ് എടുത്തു വലിച്ചു , പ്രിയ നോക്കി .
വിനോദിന്റെ മൊബൈൽ റിങ് ചെയ്തു അവൻ നോക്കി , മാഡം ആണ്.അവൻ മൊബൈൽ എടുത്തു ബാല്കണിയിൽ പോയി
” ഹലോ വിനോദ് എന്താണ് പ്രോഗ്രസ്സ് ?” മാഡം ചോദിച്ചു
” ലോകേഷിന്റെ ഒരു ക്യാമ്പിൽ ഞങ്ങൾ പോയി അവിടെ ഞങ്ങൾക്ക് heavy attack ഏൽക്കേണ്ടി വന്നു മാഡം ഭാഗ്യം കൊണ്ടാണ് ഞങ്ങൾ രക്ഷപെട്ടത് , അവന്റെ ആൾക്കാരെ എല്ലാവരെയും ഞങ്ങൾ കൊന്നു ,ബട്ട്‌ ലോകേഷ് അവിടെ ഉണ്ടായിരുന്നില്ല ..അവന്റെ ലൊക്കേഷൻ പിടി കിട്ടിയിട്ടില്ല ”
” ഓക്കേ ,വിനോദ് വേഗം അന്വേഷിക്കു ,നമ്മുക്ക് സമയം കുറവാണ് ” മാഡം പറഞ്ഞു
അവൻ ഫോൺ വച്ചു ,

Leave a Reply

Your email address will not be published. Required fields are marked *