ഏജന്റ് വിനോദ് – 3 Crime Thriller (തേക്ക് മരം)

Posted by

“പ്രിയ …ഡീൽ them ” ചെക്ക് പോസ്റ്റിൽ ഉള്ളവരെ ചൂണ്ടി വിനോദ് പറഞ്ഞു .
പ്രിയ ഈ സമയം കൊണ്ടു ചെക്ക് പോസ്റ്റിൽ നിന്ന മറ്റുള്ളവരെ കൂടി വകവരുത്തിയിരുന്നു . അവർ രണ്ട് പേരും ഓടി ക്യാമ്പിൽ കയറി , നാല് പാടുനിന്നും വെടിയൊച്ചകൾ കേട്ടു ,ഗ്രനേഡുകളും മിനി റോക്കറ്റ് ലോഞ്ചറുകളും തീതുപ്പി . വിനോദും പ്രിയയും ഇത്ര ശക്തമായ ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല ,എങ്കിലും അവർ വിദഗ്ധമായി അവരെ നേരിട്ടു . കാണുന്നവരെ എല്ലാം വിനോദും പ്രിയയും കൊന്നു തള്ളി .
വിനോദ് പ്രിയയെ ശ്രദ്ധിച്ചു ” പെണ്ണ് ,നിസാരക്കാരി അല്ല ,മുഖത്തെ ക്യൂട്ട് നെസ് മനസ്സിൽ ഇല്ല എന്ന് അവളുടെ ആക്രമണം കണ്ടപ്പോൾ മനസ്സിലായി .
” സർ മുകളിൽ” ഒരുത്തനെ കഴുത്ത് ഓടിച്ചു കൊല്ലുന്നതിനു ഇടയിൽ അവൾ വിളിച്ചു പറഞ്ഞു
വിനോദ് നോക്കിയപ്പോൾ മുകളിൽ നിന്നും തന്നെ 3 ആൾക്കാർ വെടി വെക്കുന്നു , അവൻ ചാടി അവരുടെ നേരെ വെടിയുതിർത്തു , അവർ നിലത്തു വീണു .

കൂടുതൽ ആളുകൾ ഉള്ളിൽ നിന്നും വെടിയുതിർക്കുന്നു .അവർ തൂണിന്റെ മറവിൽ ഒളിച്ചു ,അവിടെ ഇരുന്നു തിരിച്ചു ആക്രമിച്ചു അവനും അവളും അവിടെ കണ്ട ആളുകളെ എല്ലാം കൊന്നു തള്ളി കൊണ്ടിരുന്നു . അവർ ക്യാമ്പിൽ ഓരോ മുറിയിൽ കയറി ലോകേഷിനെ പരതി , ലോകേഷിനെ എവിടെയും കണ്ടെത്താൻ കഴിഞ്ഞില്ല ,പകരം അവന്റെ ആൾക്കാർ മാത്രം ഉണ്ട് . അവരെല്ലാം വിനോദിന്റെയും പ്രിയയുടെയും കൈകരുതിൽ മരിച്ചു വീണു . എല്ലാവരുടെയും നെഞ്ചിലും നെറ്റിയിലും ഓട്ട വീണിരിക്കുന്നു .
വിനോദ് ഒരുത്തനെ പിടിച്ചു ചുമരിൽ ചേർത്തു നെറ്റിയിൽ തോക്ക് വച്ചു
” എവിടെടാ ലോകേഷ് ?? ” അവൻ ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *