ഏജന്റ് വിനോദ് – 3 Crime Thriller (തേക്ക് മരം)

Posted by

അവൻ റോഡ് അരികിലോട്ട് നീങ്ങി നിന്നു . ട്രക്ക് അവരെ കടന്നു പോയി , വിനോദ് ഗൺ എടുത്തു ട്രാക്കിന്റെ മുൻ ടയർ ഷൂട്ട്‌ ചെയ്തു . പഞ്ചർ ആയ ആ ട്രക്ക് കുറച്ചു ദൂരം മുന്നോട്ടു പോയി നിന്നു . അതിൽ നിന്നും ആയുധം പിടിച്ച 3-4 ആൾക്കാർ വെളിയിൽ ഇറങ്ങി .അവർ പഞ്ചർ ആയ ടയർ മാറ്റി ഇടാൻ തുടങ്ങി , ടയർ മാറ്റി കഴിഞ്ഞതും , വിനോദ് ആക്രമിക്കാൻ തയ്യാർ എടുത്തു
” പ്രിയ , ഗെറ്റ് റെഡി …One …Two …Three …Come ” വിനോദും പ്രിയയും മണലിൽ നിന്നും എണീറ്റു , അവരുടെ കയ്യിലെ തോക്കുകൾ തീതുപ്പി , അവരുടെ തോക്കിൽ നിന്നും പുറപ്പെടുന്ന ഓരോ ഉണ്ടയും മറ്റുള്ളവരുടെ ശരീരം തുളച്ചു വെളിയിൽ വന്നു .സൈലെന്സർ ഘടിപ്പിച്ച തോക്ക് ആയതിനാലും ,മണൽ കാറ്റിന്റെ മൂളലിലും അവിടെ നിന്നും ശബ്ദങ്ങൾ പുറത്ത് പോയില്ല , നിമിഷങ്ങൾക്കുളിൽ അവിടെ നിന്ന എല്ലാവരും മരിച്ചു വീണു , അവരുടെ ചോര മരുഭൂമിയിലെ മണലിൽ താഴ്ന്നിറങ്ങി .
പ്രിയയും വിനോദും ട്രാക്കിൽ കയറി ,വിനോദ് ട്രക്ക് വേഗത്തിൽ ക്യാമ്പ് ലക്ഷ്യമാക്കി ഓടിച്ചു . ക്യാമ്പിന്റെ ചെക്ക് പോസ്റ്റ്‌ അടുത്ത് വന്നു , ചെക്ക്പോസ്റിലെ കാവൽക്കാർ ഇറങ്ങി ട്രാക്കിനു കൈ കാണിക്കുന്നത് അവർ കണ്ടു ,വിനോദ് ആക്‌സിലേറ്ററിൽ ആഞ്ഞു ചവിട്ടി , ചെക്ക് പോസ്റ്റ്‌ തകർത്തു കൊണ്ടു ട്രക്ക് മുന്നോട്ട് കുതിച്ചു .പിന്നിൽ നിന്നും വെടിയൊച്ച കേൾക്കാമായിരുന്നു ,
” പ്രിയ , ജംപ് ” വിനോദ് പറഞ്ഞു
അവർ രണ്ട് പേരും ട്രക്കിൽ നിന്നും വെളിയിൽ ചാടി ,ട്രക്ക് അതിവേഗതയിൽ മുന്നോട്ടു കുതിച്ചു ക്യാമ്പിന്റെ ഗേറ്റ്ൽ ഇടിച്ചു മറിഞ്ഞു , ക്യാമ്പിന്റ ഉള്ളിൽ നിന്നും ആയുധം പിടിച്ച ആളുകൾ ഇറങ്ങി വരുന്നത് കാണാമായിരുന്നു
വിനോദ് തോക്കെടുത്തു ട്രക്കിന്റെ ഇന്ധന ടാങ്കിൽ തുരു തുരാ വെടിവച്ചു , ട്രക്ക് ഒരു അഗ്നിഗോളമായി പൊട്ടി തെറിച്ചു കൂടെ അവിടെ നിന്ന ഒരു 10 പേരെ കൂടി ചാരമാക്കി ,

Leave a Reply

Your email address will not be published. Required fields are marked *