ഞാൻ ചാർളി തുടക്കം (ചാര്‍ളി)

Posted by

പതിവുപോലെ ഉമ്മയുടെ വിളിയൊന്നും കേട്ടില്ല പക്ഷേ എടാ എണീക്കട മരപ്പട്ടി എന്ന് പറഞ്ഞ് ആരോ എന്നെ ചവിട്ടി എണീപ്പിച്ചു…. കണ്ണ് തുറന്ന് നോക്കുമ്പോ അഷ്റഫും അനീഷും ഇവന്മാരെന്ത ഇത്ര വെളുപ്പിനെ ഇവിടെ ഇപ്പോഴേങ്ങാണ്ട ഒന്ന് മയങ്ങിയെ…..

ഞാൻ: എന്താടാ ഇത്ര രാവിലെ….

അനീഷ്: രാവിലെയോ കൊള്ളാട കൊപ്പെ സമയം 11.30 ആയി കൊപ്പെ….

“ഞാൻ പെട്ടെന്ന് ടേബിളിൽ നിന്നും ഫോൺ എടുത്ത് നോക്കി അതെ 11.30 കഴിഞ്ഞു… അല്ലോഹ്‌ അപ്പോഴാണ് ഓർത്തത് ഇന്ന്  പി എസ് സി പരീക്ഷയുണ്ട് ഞങ്ങൾക്ക് മൂന്ന് പേർക്കും”…..

ഞാൻ വേഗം ചാടിയെണീറ്റു നേരെ ബാത്ത്റൂമിലേക്ക്‌ ഓടി 1 മണിക്ക് എക്സാം തുടങ്ങും എങ്ങനെ ആയാലും ഇവിടുന്ന് 45 മിനിറ്റ് യാത്രയുണ്ട്….. നേരെ കുളികഴിഞ്ഞ് ഇറങ്ങി വന്നപ്പോ…

അഷറഫ്: നി എന്താടാ ഇന്നലെ രാത്രി മെസ്സേജ് അയച്ചത്….. അവള് നിന്നെ തെച്ചെന്നും പറഞ്ഞ് എന്നിട്ട്‌ നി പുകക്കുവ നിങ്ങള് വരുന്നോ എന്നൊക്കെ ചൊതിച്ചിട്ട്‌ ഇവിടെ ഒന്നും കാണുന്നില്ലല്ലോ…… “”അപ്പോഴാണ് ഞാൻ അത് നോക്കിയത് പടച്ചോനെ ഉമ്മ രാവിലെ കണ്ടുകാണുമോ”””

അനീഷ്: ഇതെതാട രമ്യ 20 മെസ്സേജ് അയച്ചേക്കുന്ന്….

ഇവരെന്‍റെ ചങ്കുകളാണ് ഒരു വിധം എന്നെ പറ്റി എല്ലാം അറിയാം ഇന്നലെ വരെ ഇന്നലെ ഞാൻ മാറിയ വിവരം അവരോട് പോലും എനിക്ക് പറയാൻ തോന്നിയില്ല….

Leave a Reply

Your email address will not be published. Required fields are marked *