അവളറിയാതെ – 1 [നിഴലന്‍]

Posted by

അവളറിയാതെ 1

Avalariyathe BY Nizhalan

ഹായ് ഫ്രണ്ട്‌സ് ഞാൻ നിഴലൻ…… ഇവിടെ പലർക്കും എന്നെ അറിയണമെന്നില്ല.ഈ സൈറ്റിലെ സ്ഥിരം വായനക്കാരിൽ ഒരുവൻ. പങ്കുന്റെ ഭാഷയിൽ പറഞ്ഞാൽ കട്ടക്കലിപ്പന്റെ നിഴൽ. കലിപ്പാനോടുള്ള ഒരു ക്ഷമാപണം കൂടിയാണ് എന്റെയീ കഥ…….

എത്ര പേര് വായിക്കുമെന്നറിയില്ല എത്ര പേര് ഇതിനൊരു കമന്റ്‌ ഇടുമെന്നോ അറിയില്ല എന്നാലും എന്റെ കലിപ്പനു വേണ്ടിയാണ് ഞാനിതെഴുതുന്നത്.പിന്നെ നമ്മടെ ഒക്കെ കണ്ണിലുണ്ണിയായ പങ്കു, കലാകാരൻമ്മാരായ ജോ, AKH, ഇരുട്ട്, അർജ്ജുൻ എല്ലാവർക്കും കൂടിയും ഞാനിത് ഡെഡിക്കേറ്റ് ചെയ്യുന്നു…..

പതിവ് പല്ലവികളായ ഞാൻ ആദ്യമായെഴുതുന്ന കഥയാണ് തേങ്ങയാണ് മാങ്ങയാണ് മാങ്ങാണ്ടിയാണ് എന്നൊന്നും പറയാൻ ഞാൻ നിൽക്കുന്നില്ല. ഈ കഥ സൈറ്റിൽ വരുമോ എന്നുപോലുമെനിക്കറിയില്ല ന്നാലും ഞാൻ എഴുതുന്നു…….

———————————————————————————————————–

“ഓ വന്നു കേറിയല്ലോ മഹാൻ നീ ഒക്കെ എങ്ങനെ നന്നാവാനാടാ… നട്ടപാതിരക്കു കള്ളും കുടിച്ച് വെളിവില്ലാതെ വീട്ടിൽ കേറുന്ന പതിവ് ഇന്നത്തോടെ നിർത്തിക്കോണം….. ”
പതിവ് പല്ലവി അമ്മ പറഞ്ഞു തുടങ്ങിയിട്ട് കുറേനേരമായി അതിൽ ഞാൻ ആകെ ശരിക്ക് കേട്ടത് ഇതാണ്….ഞാൻ മെല്ലെ ഉമ്മറപ്പടി ചവിട്ടാതെ ഉള്ളിലേക്ക് കേറി (ചുട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ ). നേരെ കേറിയത് അച്ഛന്റെ മുന്നിലേക്ക്‌. പുള്ളിക്കാരൻ ഒന്നും മിണ്ടിയില്ല… ആ നെഞ്ചിൽ ഒരു തീക്കടൽ അലയടിക്കുന്നത് ഞാൻ കണ്ടെങ്കിലും ഞാനത് കണ്ടില്ലെന്നു വെച്ച് എന്റെ മുറിയിലേക്ക് നടന്നു… വിശപ്പില്ലാത്തതുകൊണ്ട് ഒന്നും പറയാൻ നിന്നില്ല നേരെ റൂമിൽ കേറി വാതിലടച്ചു…….

Leave a Reply

Your email address will not be published. Required fields are marked *