എന്റെ മാലാഖ 2

Posted by

ആ സിദ്ധു….. എപ്പോ വന്നു…… ഒരു വിധം അവസാനിക്കാറായി ഇനി രണ്ടു മൂന്നു സോങ്‌സ് ഉള്ളു.

ഓക്കേ…. എന്തെകിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി എന്നു പറഞ്ഞു തിരിച്ചു നടക്കുമ്പോഴാണ് അവൾ  പാട്ടുപാടുന്നത് ഞാൻ കേക്കുന്നത്……ആ മധുരമാർന്ന  ശബ്ധത്തിനുടമയെ കാണാൻ ഞാൻ സ്റ്റേജിനു മുൻപിലേക്ക് വന്നു…. ഓഹ്….. നിവിൻ പോളി പറഞ്ഞപോലെ  പിന്നെ എന്റെ ചുറ്റും ഉള്ളതൊന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല…….അരക്കെട്ടു വരെയും ഇടതൂർന്നു നിക്കുന്ന മുടിയും വെളുത്തു തു വെള്ള നിറമുള്ള ശരീരവും എതോരാണിനെയും കൊതിപ്പിക്കുന്ന അകാരവടിവും ഉള്ള അവളെ ഒരാൾക്കും വിട്ടുകൊടിക്കില്ലെന്നു  അപ്പോൾ തന്നെ ഞാൻ എന്റെ ഹൃദയത്തിൽ കൊത്തിവച്ചു.പാട്ടു തീരുന്നതു വരെയും ഞാൻ ആ ഒറ്റ നിൽപ്പ് തന്നെ നിന്നു.

അബി  വന്നു തോളിൽ ചാരിനിന്നു ഒരു ചോദ്യം അളിയാ അവൾ  നിന്റെ ഖൽബിൽ കയറിയോ…….. ?

നിനക്കങ്ങനെ മനസിലായി…..ഞാൻ സംശയത്തോടെ അവനെ നോക്കി ചോദിച്ചു

എനിക്ക് മാത്രമല്ല അവർക്കും മനസിലായി അവൻ പുറകിലേക്ക് ചൂണ്ടി പറഞ്ഞു

ഞാൻ പുറകിലേക്കുനോക്കുമ്പോൾ ക്ലാസ്സിലെ എല്ലാലവന്മാരും ഉണ്ട്  എല്ലാവരും എന്നെ തന്നെ നോക്കി ചിരിക്കാണ്.

മച്ചാനെ  നീ ഇത് വരെയും ഒരു പെൺകുട്ടിയെ ഇതുപോലെ നോക്കി നിന്നിട്ടില്ല. ഒരുപാട് പേര് നിന്റെ പുറകെ വന്നിട്ട് കൂടി……….. പിന്നെ എങ്ങനെ മനസിലാകാതിരിക്കും……

അപ്പോഴാണ് അത് ശരിയാണ് എന്നു എനിക്കും തോന്നിയത്…. എനിക്കു ഇത് വരെയും പ്രേമം തോന്നിയിട്ടില്ല….. തോന്നിയത് കാമം മാത്രമായിരുന്നു… ഇന്ന് ആദ്യമായി ഒരു ആളെ പ്രേമത്തോടെ നോക്കി അതെ എന്റെ മാലാഖ……………………………………

Leave a Reply

Your email address will not be published. Required fields are marked *