ഓം ശാന്തി ഓശാന 3
Om Shanthi Oshana Part 3 Author : Hudha – Previous Parts Click
ആദ്യം രണ്ടു ഭാഗങ്ങളും വായിച്ചു അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി,നിങ്ങളുടെ പ്രോത്സാഹനം ആണു എന്റെ ശക്തി ?
ഓം ശാന്തി ഓശാന – 3
എങ്ങനെ വീട്ടിൽ എത്തി പെട്ടു എന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നില്ല..ഒരു മൂളലു മാത്രം ആയിരുന്നു തലയിൽ..അന്ന് മുഴുവൻ ഞാൻ ഇരുന്നു കരഞ്ഞു.കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങിപ്പോയി..പപ്പാ വന്നു തട്ടി വിളിക്കുമ്പോ ആണു ഞാൻ എണീക്കുന്നേ..5 മണി കഴിഞ്ഞിരുന്നു.രാവിലെ തൊട്ടു ഒന്നും കഴിച്ചിട്ടില്ല..അന്തസായി ഇരുന്നു കരഞ്ഞത് കൊണ്ട് കണ്ണൊക്കെ വീർത്തു കെട്ടി ഇരിക്കുവാണ് .തല വേദന എടുത്തപ്പോ തിരിച്ചു വന്നതാണ് എന്ന് പപ്പായോട് പറഞ്ഞു വീണ്ടും കിടന്നു ഉറങ്ങി.സങ്കടം മറക്കാൻ ഏറ്റവും നല്ല വഴി ആണു ഉറക്കം…ഒന്നും അറിയണ്ടല്ലോ..ലോകത്തു ഉള്ള സർവ്വതും മറന്നു ഉറങ്ങുക.
രാത്രി അമ്മ ഫുഡ് കഴിക്കാൻ വിളിക്കുമ്പോഴും മടിച്ചു കിടന്നു.നിരാശകാമുകിമാർക്ക് വിശപ്പ് തോന്നുലല്ലോ.. സ്വാഭാവികം !! അകത്തു ചേട്ടന്റെ സൗണ്ട് കേൾക്കാം..ആത്മാർത്ഥസുഹൃത്തിനെ കാണാൻ വന്നത് ആയിരിക്കും.ഇപ്പോ തന്നെ ഇങ്ങോട്ടു വരും വിശേഷം പറയാൻ.ഇനി ഇപ്പൊ ഞാൻ പ്രേമിച്ച ചെക്കൻ അവന്റെ കാമുകിക്കു വേണ്ടി തല്ലു ഉണ്ടാക്കിയ വീരഗാഥ ഞാൻ എന്റെ ചേട്ടന്റെ വായിന്നു തന്നെ കേൾക്കണം അല്ല്ലേ…കൊള്ളാം വളരെ നന്നായിട്ടുണ്ട്..കൊല്ലുന്നത് ആയിരുന്നു ഭേദം.
വിചാരിച്ചു തീരും മുന്പേ വന്നു എന്ത് പറ്റി മോളെ എന്നും ചോദിച്ച്.എനിക്ക് മിണ്ടാൻ തോന്നുന്നേ ഉണ്ടായില്ല..ഇങ്ങേരുടെ കൂട്ടുകാരൻ ആണല്ലോ അവൻ.
നീ അറിഞ്ഞോ..നമ്മുടെ എബിൻ ഇല്ലേ അവൻ ഹോസ്പിറ്റലിൽ ആണു
വെല്യ കാര്യം ആയിപോയി ..അവൻ കാരണം ആണു ബാക്കി ഉള്ളവന്റെ സമാധാനം പോയി എന്ന് ഇങ്ങേർക്ക് അറിയൂലലോ..