ദിവ്യയുടെ സമാഗമം 2 [ഹണി ട്രാപ്]

Posted by

ശരത്തെ, നീ നന്നായി ട്രൈ ചെയ്യണം , പീ എസ് സീ ഒക്കെ ഇപ്പോൾ ഒരുപാട് ജോലി അപേക്ഷകൾ ക്ഷണിക്കുന്നുണ്ടല്ലോ , പ്ളീസ് . നീ ട്രൈ ചെയ്യണം . എന്റെ ഒരു ആഗ്രഹവും കൂടെയുണ്ടെന്ന് കൂട്ടിക്കോ ,നിത പലവട്ടം ഓര്മിപ്പിക്കാറുണ്ടായിരുന്നു . , വീട്ടിലിരുന്നു പീ എസ് സീ കു ട്രൈ ചെയ്യുന്നത് വലിയ ഹോബ്ബി ആയി മാറി , എല്ലാത്തിനും നിതയുടെ സപ്പോർട്ട് ഉണ്ടായിരുന്നു , ഏതൊരു ആണിന്റെ വിജയത്തിന്റെ പിറകിലും ഒരു സുന്ദരിയായ പെണ്ണുണ്ടായിരിക്കുമെന്നു ഞാൻ കരുതട്ടെ . കാണുന്ന പുസ്തകങ്ങൾ എല്ലാം വാങ്ങി വായിക്കുന്ന സ്വഭാവം വളർത്തിയെടുത്തു . കൂടാതെ ലൈബ്രറിയിൽ പോയി ബുക്ക്സ് എടുത്തു വായന തുടങ്ങി , തൊഴിൽ വാർത്തയും തൊഴിൽ വീഥിയും ഒക്കെ വാങ്ങുവാൻ ക്യാഷ് ചിലവാക്കി..
അന്ന്, കൃത്യമായി പറഞ്ഞാൽ മാർച്ച് ഒക്ടോബര് മാസം രണ്ടാം തീയതി . അവൾക്കു ഓസ്ട്രേലിയ യിൽ നിന്നും വിസ പതിപ്പിച്ച പാസ്പോര്ട്ട് ലഭിച്ചു , എംബസിയിൽ നിന്നും ഏജൻസി വഴി പാസ്പോര്ട്ട് ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി അവൾ എന്നെയാണ് ആദ്യം വിളിക്കുന്നത് , എടാ ഷാരു, എനിക്കിപ്പോൾ പാസ്പോര്ട്ട് കിട്ടീട്ടോ, ഈ വരുന്ന ഇരുപതാം തീയതിക്കകം സെന്റ് വിൻസെന്റ് ഹോസ്പിറ്റൽ , മെൽബൺ ഇല് എത്തണം , നീയൊന്നു എന്റെ കൂടെ വരണം , ഏജൻസിയിൽ പോയി , ടിക്കറ്റ് ഒക്കെ ഓക്കേ ആക്കണം, വാടാ ഇപ്പോൾ സമയം പതിനൊന്നര കഴിഞ്ഞു , ചൂട് തുടങ്ങിക്കഴിഞ്ഞു ഞാൻ പകുതി അവധി എടുത്തു , അവളുടെ അടുത്തെത്താൻ മനസ്സ് കൊതിച്ചു , അവളുടെ ആഗ്രഹമാണ് സഫലമായിരിക്കുന്നതു , അത് ആഘോഷിക്കണം ..ഞാൻ കയ്യിലുള്ള ക്യാഷ് കൊടുത്തു അവൾക്കു ഒരു ചുരിദാർ സെറ്റ് ജയലക്ഷ്മി എന്ന തുണിക്കടയിൽ പോയി വാങ്ങി , ബൈക്ക് ഇൽ അവളുടെ വീട്ടിൽ എത്തി . അവളുടെ ‘അമ്മ അവിടെ ഉണ്ടായിരുന്നു . അമ്മെ ഇത് ശരത് , ഞാൻ പറഞ്ഞിട്ടില്ലേ , കമ്പ്യൂട്ടർ സെന്റർ ഇലെ സ്റ്റാഫ് ആയ ശരത് . ഞാൻ ഷാരു ഷാരു എന്നൊക്കെയാണ് വിളിക്കുന്നത് , തികഞ്ഞ കുലീനത്വം നിറഞ്ഞ അവരെ ഞാൻ കൈകൂപ്പി തൊഴുതു . അവർ മന്ദഹസിച്ചു . സാമാന്യം തരക്കേടില്ലാത്ത വീടാണ് , പുറത്തു നിന്നും പല തവണ കണ്ടിരുന്നെങ്കിലും അകത്തു കയറിയത് ഇപ്പോഴാണ് . അവളുടെ ‘അമ്മ അയല്പക്കത്തേക്കു പോയി . ഞാൻ അവളുടെ കൂടെ വീട്ടിൽ എത്തിയപ്പോൾ അവൾ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *