എല്ലാം കഴിഞ് വീട്ടിലേക്ക് പോകാൻ നേരമാണ് പിന്നിൽ നിന്നും ജെസ്ന എന്നാരോ ഉറക്കെ വിളിച്ചത്…. തിരിഞ്ഞു നോക്കിയ അവൾ ഫസീലാനെ കണ്ട് വാ പൊളിച്ചു നിന്നു… ഒരിക്കലും കണ്ടുമുട്ടില്ല എന്നുറപ്പിച്ച തന്റെ കൂട്ടുകാരി…..
“ഫസി നീ ഇവിടെ….???
“എന്റെ അടുത്ത ചെക്കന്റെ വീട്… ചെറിയൊരു കുടുംബവും ആണ്…. ആട്ടെ എന്താ നിന്റെ വിവരം…..???
“സുഖം…. ഒരിക്കലും പ്രതീക്ഷിച്ചില്ല ഇവിടെ….”
“ഞാനും….. എന്താ ചെക്കന്റെ വിവരം…. ഇവിടെ ഉണ്ടോ….??
“ഇല്ല…. രണ്ടു മാസം ആയി പോയിട്ട്….”
“എന്റെ കഥ നീ കുറെ കേട്ടതല്ലേ …. അന്നൊരു വാക്ക് പറഞ്ഞിരുന്നു ….”
“എന്ത്..??
“ഹോ .. അതൊക്കെ മറന്നു… നിന്റെ കല്യാണം കഴിഞ്ഞാൽ എനിക്കും എല്ലാം പറഞ്ഞു തരാം എന്ന കാര്യം….”
“അങ്ങനെ പറയാൻ മാത്രമുള്ള കാര്യമൊന്നും ഉണ്ടായിട്ടില്ല…”
“എന്തെ….”
എത്ര പിടിച്ചു നില്ക്കാൻ ശ്രമിച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി…. അത് കണ്ട് ഫസി അവളെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടി കൊണ്ടുപോയി….. എല്ലാം കേട്ട് കഴിഞ്ഞ ഫസി ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി….
“എന്തൊരു മനുഷ്യൻ ആണടി അവൻ…. നിന്നെ പോലെ ഒരുത്തിയെ കിട്ടിയിട്ട് ഛെ….. വൃത്തികേട്ടവൻ…. “
“ഫസി പതുക്കെ ആരെങ്കിലും കേൾക്കും…”
“നീ പേടിച്ചിരുന്നോ ജീവിതം കട്ട പോക ആകുമ്പോൾ പഠിക്കും….”
“ഇനി ഇതിൽ കൂടുതൽ എന്ത് പഠിക്കാൻ…”
“അവരെല്ലാം പോകാൻ ഇറങ്ങി… നീ നിന്റെ നമ്പർ താ ഞാൻ വൈകീട്ട് വിളിക്കാം….”
ഫസിക്ക് നമ്പറും കൊടുത്ത് വീട്ടിലേക്ക് പോകുമ്പോ ഉള്ളിൽ നിന്നും എന്തോ ഭാരം ഇറക്കിവെച്ചത് പോലെ ഒരു തോന്നൽ അവൾക്കുണ്ടായി……