വാടകയ്ക്കൊരു ഹൃദയം
Vaadakaikkoru Hrudayam Author : Thara pournami
പുതിയ താമസ-സ്ഥലത്തിനെക്കുറിച്ചു ഉടമസ്ഥന് ഇത്രയേ പറയാനുള്ളൂ…..
“നാലു പേര്‍ പോകുന്ന സ്ഥലമാണ്;വൃത്തി വേണം-പുറത്തും,അകത്തും”
“താക്കോല്‍ കളയരുത് കൈയില്‍ തന്നെ കരുതണം”
“കണക്കില്‍ ഞാന്‍ മോശമല്ല:വാടക കാര്യത്തില്‍ പ്രേതെകിച്ചും”
ഈ മുന്ന് കാര്യങ്ങളും ഞാന്‍ പ്രതേകം ശ്രദ്ധിക്കും. കാരണം ആവിശ്യം എന്റെതാണ്. ഒരു സമ്പൂര്ണാ നോവല്‍ എഴുതാനുള്ള മിനുക്ക് പണികളുമായി.പുതിയ വീട് അനേഷണം തുടങ്ങിട്ട് നാളേറെയായി. ഒടുവില്‍ ഇവിടെ. ഏതാണ്ട് കഥയൊക്കെ ഉള്ളിലുണ്ട്.പക്ഷെ എഴുതുനനമെങ്കില്‍ ഉള്ളിലെ കലാകാരന്‍ ഉണരണം കാമുകന്‍ ഉണരണം കാമനകള്‍ ഉണരണം…..
“സാറിന്റെ കഥയുടെ പേരെന്താണ്-“
എല്ലാം ഉറച്ചു താക്കോല്‍ കൈയില്‍ വരുമ്പോഴാണ് അയ്യാള്‍ ഇതാദ്യം ചോദിക്കുന്നത്
പറയാനൊരു പേര് പോലും മനസിലില്ല എന്നയ്യള്‍ക്ക് മനസിലാവണ്ടേ
എന്നാലും കഥയുടെ അറ്റത് നിന്ന് തന്നെ പേര് ചുണ്ടി എടുത്തു “വാടകയിക്കൊരു ഹൃദയം”
വെറുതെ ഒന്ന് ചിരിച്ചിട്ട് ആ മുഖം അവിടെന്നു മറഞ്ഞു. ഒരു ഒന്നാം തിയതി വരെ ഓര്‍ക്കാന്‍ ആ മുഖം മതി.
ഞാനും വീടും തനിച്ചായി!!!
ആ അപകഷത ബോധം എന്നെ കട്ടിലിലേക്ക് മറിച്ചിട്ടു,
പിന്നെ അവളിലെക്കും………
മൊബൈലില്‍ ചറപറ missed callകള്‍!!!
കഥയുടെ കാര്യം തിരക്കാന്‍ ഇനി പ്രസാധകന്‍ ചാണ്ടിച്ചന്‍ ഇനിയെന്നും വിളിച്ചുകൊണ്ടിരിക്കും അതൊരു തലവേദന !!!
പിന്നെ എവിടേയോ പരാതി പോലെ അവളുടെ missed callകളും
വീട് കാണാന്‍ പോകുമ്പോള്‍ അവളും വരുമെന്ന് അന്നൊരിക്കല്‍ നെഞ്ചിനോട് ചേര്‍ന്ന് നിന്നവള്‍ പറഞ്ഞതാണ്
വേണ്ടയെന്നു ഞാനാണ് പറഞ്ഞത്. ആരെന്നു പറഞ്ഞാണ് ഞാന്‍ നിന്നെ അവര്‍ക്ക് പരിജയപ്പെടുത്തുക