ഇത് കേട്ടപ്പോ സാഹിറത്തക്ക് ആകംഷയായി അവര് കാര്യങ്ങൾ പറഞ്ഞു
! മോളെ ഇത് ഉഗാണ്ട എന്നൊരു രാജ്യത്താണ് ഈ ഹോസ്പിറ്റൽ ഹോസ്പിറ്റൽ അല്ല ഒരു ക്ലിനിക് ഇത് ആർക്കുമറിയില്ല അവിടെയുള്ള ഗെവേർമെന്റിനുപോലും അറിയില്ല . മോൾ പേടിക്കണ്ട നമുക്ക് റിസ്ക് ഇല്ല പക്ഷെ അവിടെ ആരെങ്കിലും ഹെല്പ് ചെയ്യാൻ വേണം പിന്നെ ചികിത്സകൾ അവരുപറയുന്നത് കേൾക്കുമ്പോ നമുക്ക് വേണ്ടയെന്നെ തോന്നു പക്ഷെ ഫലമുണ്ടാകും.
! അതെന്താ ചേച്ചി അങ്ങനെ ! അത് അവിടെ ചെല്ലുമ്പോൾ മനസ്സിലാകും ഞാൻ അവിടെയുള്ള ഒരു നഴ്സിന്റെ നമ്പർ തരാം തിരുവനന്തപുരത്തുള്ള സ്ത്രീയാണ് മോൾ വിളിച്ചു കാര്യങ്ങൾ അന്നേഷിക്ക്.
അഹ് ചേച്ചിയുടെ സ്റ്റേഷൻ എത്തി നമ്പർ തന്നു ചേച്ചിയുടെയും നഴ്സിന്റെയും.
ഇത്താത്തക്ക് ആകെ വേവലാതിയായി എന്താ ചെയ്യേണ്ടെന്ന് അറിയില്ല.
അപ്പോഴാണ് എനിക്ക് ഒരു വലിയ പ്രൊജക്റ്റ് വന്നത് ബ്ലാക്‌സ് ട്രൈബൽസും അവരുടെ കലകളും പിന്നെ മൃഗങ്ങളോടുള്ള സമ്പർക്കവുമൊക്കെ വെച്ചിട്ടുള്ള ഡോക്യൂമെന്റഷൻ. ഏത് ബ്ലാക്‌സ് ഉള്ള കൺട്രി വേണേലും തിരഞ്ഞെടുക്കാം
ഞാൻ കാര്യം ഉമ്മാനെ വിളിച്ചു അറിയിച്ചു 1 ഇയർ പ്രൊജക്റ്റ് ആണ് അവിടെത്തെ കാലാവസ്ഥ മൊത്തത്തിൽ പകർത്തണം ലൈഫിലെ വലിയ പ്രൊജക്റ്റ് ആയിരിക്കും ഒരു പക്ഷെ.
ഉപ്പക്കും ഉമ്മാക്ക് സന്തോഷമായി ഭക്ഷണ കാര്യങ്ങളിലും ഉറക്കത്തിലും ശ്രേദ്ധിക്കണം പിന്നെ ശരീരം നോക്കണം അങ്ങനെ കുറച്ച് സ്ഥിരം ഉപദേശം.