അവളുടെ മുഖം കാണുമ്പോൾ ഞാൻ പിന്നെ അതെ പറ്റി ചോദിക്കില്ല എന്തൊ വലിയ വിഷമം ഉള്ള കാര്യം മാത്രം ആണെന്നു മനസിൽ ആയി ,ഞാൻ ജോളി ചേച്ചിയോടും ഇതെപ്പറ്റി ചോദിച്ചപ്പോൾ ജോളി ചേച്ചിയും ആ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറുക ആണു ചേയ്തത് ,അതെ പിന്നെ ഞാൻ ആ കാര്യം ആരോടും ചോദിച്ചിട്ടില്ല ,പിന്നെ എനിക്ക് ജോളി ചേച്ചിയും ആയിട്ടുള്ള ബന്ധവും ലെച്ചു വിനോടുള്ള ഇഷ്ടവും ഞാൻ എന്റെ മനസിൽ മാത്രം വെച്ചു അതു മാത്രം ആരോടും ഷെയർ ചേയ്തില്ല ,
ഒരോ തവണ അവളെ കാണുമ്പോഴും എന്റെ ഉള്ളിൽ അവളോടുള്ള ഇഷ്ടം കൂടി കൂടി വന്നു, ഇതു കാരണം ചില രാത്രികളിൽ എനിക്ക് ഉറങ്ങാനെ സാധിച്ചില്ല ,
അങ്ങന്നെ ഉള്ള രാത്രികളിൽ ഞാൻ ചില തീരുമാനങ്ങളും എടുക്കും പിറ്റെ ദിവസം അവളോട് എന്റെ ഇഷ്ടം തുറന്നു പറയാം എന്ന് എന്നാൽ രാവിലെ ആവുബോൾ എന്താണെന്നറിയില്ല
ആ ധൈര്യം ഒക്കെ ചോർന്നു പോയിട്ടുണ്ടാകും
” ഇഷ്ട പെട്ട പെണ്ണിനോട് തന്നെ ഇഷ്ടമാണെന്നു പറയാനുള്ള ധൈര്യം പോലും തനിക്കിലെ എന്നു ഞാൻ എന്റെ മനസിനോട് ചോദിക്കാറുണ്ട് “
ഞാൻ എന്റെ ഇഷ്ടം അവളോട് തുറന്നു പറയുമ്പോൾ ഉള്ള അവളുടെ പ്രതികരണം എന്തായിരിക്കാം എന്നുള്ള പേടിയായിരിക്കാം ചിലപ്പോ എന്റെ മനസ് അതിൽ നിന്നും എന്നെ പുറകോട്ട് വലിക്കുന്നത്.
എന്നാലും ഞാൻ എന്റെ പ്രണയം അവളോട് തുറന്നു പറയാൻ പറ്റിയ സാഹ്യചര്യത്തിനായി കാത്തിരുന്നു’
തുടരും……,
[കഥ ഇഷ്ടപെട്ടെങ്കിൽ ഇഷ്ടം ആയിനും ഇല്ലെങ്കിൽ ഇല്ല എന്നും ധൈര്യ മായി പറഞ്ഞോള്ളു നിങ്ങളുടെ അഭിപ്രായങ്ങൾ എന്റെ അടുത്ത കഥക്കുള്ള മുതൽ കൂട്ട് ആകും ,എന്റെ തെറ്റുകൾ ചുണ്ടി കാണിച്ചാലെ എനിക്ക് ആ തെറ്റുകൾ അടുത്ത കഥയിൽ തിരുത്താൻ പറ്റുകയൊള്ളു]
എന്ന് നിങ്ങളുടെ സ്വന്തം.
അഖിൽ.