ഞാൻ ചെറു ചിരിയാൽ അവളോട് ചോദിച്ചു.
അതിനു അവൾ മിണ്ടിയില്ല ,
ഞാൻ വീണ്ടും ചോദിച്ചു,
എന്നിട്ടും മൗനം തന്നെ ,
അതു കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു ,
” ഈ സംസാരിക്കാൻ അറിയാത്തവരെ ആണൊ പണിക്ക് വിടുന്നത് ,ജോളി ചേച്ചിയോട് ചോദിച്ചിട്ട് തന്നെ കാര്യം “
ഞാൻ കൃത്തിമദേഷ്യത്തോടെ അതും പറഞ്ഞ് അകത്തേക്ക് പോകാൻ തുനിഞ്ഞതും.പുറകിൽ നിന്നു
“അയോ സാറെ ചേച്ചിയോട് പറയല്ലെ ചേച്ചി എന്നെ കൊല്ലും ,സാറിനു ഒരു കുറവും വരുത്താതെ നോക്കണം എന്നാ പറഞ്ഞിരിക്കുന്നത് “
പേടിച്ച മുഖഭാവത്തോടു കൂടി ഒരു മധുര ശബ്ദ ത്തോടെ അവൾ പറഞ്ഞു ,
” എന്നിട്ടാണൊ ഞാൻ ചോദിച്ചതിന് മറുപടി പറയാതിരുന്നത് “
” അത് സാറെ ,എനിക്ക് പേടിയ “
“എന്തു പേടി “
“ആണുങ്ങളോട് സംസാരിക്കാൻ “
“അതെന്താ “
” അത് ഒന്നുല്യ”
“അതെന്താ ആണുങ്ങളോട് സംസാരിക്കാൻ പേടി ”
ഞാൻ വീണ്ടും ചോദിച്ചു ,
“എന്റെ കൂട്ടുകാരി പറഞ്ഞിട്ടുണ്ട്
ആണുങ്ങളൊട് കൂട്ടുകൂടരുത് എന്ന് “
അവൾ പറഞ്ഞു
“അതെന്താ കൂട്ടുകാരി അങ്ങനെ പറഞ്ഞത് “
ഞാൻ അത് അറിയാൻ ഉള്ള ആകാംഷയിൽ ചോദിച്ചു ‘
” അത് ഒന്നുല്ല “
അവൾ നാണത്തോടെ പറഞ്ഞു.
“താൻ പറയടോ ഞാൻ കൂടി അറിയട്ടെ “
ഞാൻ ചെറു ചിരിയാൽ പറഞ്ഞു ,