അവളെ കണ്ടാല്‍ ഒന്ന് കേട്ടിയതാണെന്നു തോന്നില്ല. മാത്രവുമല്ല അവള്‍ക്ക് കെട്ടിയ പെണ്ണിന്റെ പക്വത ഒന്നും ഇല്ലായിരുന്നു. ഇപ്പോഴും കളിച്ചു നടക്കുന്ന ഒരു വായാടി ആയ പെണ്ണ്. ശരീരം വളര്‍ന്നെങ്കിലും മനസ്സ് ഇപ്പോഴും കൊച്ചു പെണ്ണിന്റെ പോലെ ആയിരുന്നു. അത് പോലെ തന്നെ അവളുടെ വളരെ നിഷ്കളങ്കമായ പെരുമാറ്റവും. സങ്കടം കാരണം എന്റെ ഹൃദയം വിങ്ങിപൊട്ടി.
ഞാന്‍ പതിയെ നടന്നു കൊണ്ട് വീടിന്റെ അകത്തേക്ക് കയറി. ആന്റി പറഞ്ഞത് കേട്ടു തളര്‍ന്ന ഞാന്‍ അവിടെ ഉള്ള കസേരയില്‍ ഇരുന്നു. എന്റെ ദേഹം ഐസ് പോലെ തണുത്തു. ഞാന്‍ ആകെ തളര്‍ന്ന പോലെ എനിക്ക് തോന്നി. എന്റെ തൊണ്ട ഇടറുന്ന പോലെ എനിക്ക് തോന്നി.
ഞാന്‍ : എന്നതാ ആന്റി…… അവളുടെ കല്യാണം കഴിഞ്ഞതാണോ…………
ആന്റി : അതേടാ, അവളുടെ കെട്ടു കഴിഞ്ഞതാ
അത് കേട്ട എന്റെ ഹൃദയം പടാ പടാ ഇടിച്ചു. എന്റെ ബ്ലഡ് പ്രെഷര്‍ നല്ല പോലെ കൂടി. എന്റെ ഹൃദയം തകരുന്ന പോലെ എനിക്ക് തോന്നി. എന്നിരുന്നാലും ഒരുവിധം ധൈര്യം സംഭരിച്ചു കൊണ്ട് ഞാന്‍
ഞാന്‍ : പക്ഷെ….. അവളുടെ നടപ്പ് കണ്ടാല്‍…..ഒന്നു കേട്ടിയതാനെന്നു…. പറയില്ലല്ലോ…..
ആന്റി : അതൊരു കഥയാടാ, ഭാഗ്യം ഇല്ലാത്ത പെണ്ണാ അവള്‍
അതിനകം ഞാന്‍ കുറച്ചു നോര്‍മല്‍ ആയ പോലെ എനിക്ക് തോന്നി.
ഞാന്‍ : എന്നതാ….
ആന്റി എന്നെ നോക്കി കൊണ്ട്
ആന്റി : എടാ നാന്‍സി ഒരു പാവം പെണ്ണാ. അവളുടെ അപ്പന്‍ മുഴു കുടിയനായിരുന്നു. അത് കൊണ്ട് തന്നെ അവര്‍ക്ക് സമ്പാദ്യം ഒന്നും ഇല്ലടാ. പിന്നെ കുറെ കഷ്ടപെട്ടാ അവര്‍ ജീവിച്ചത് തന്നെ. ഒടുവില്‍ അവള്‍ക്ക് കല്യാണപ്രായം ആയപ്പോള്‍ നാട്ടുകാരുടെ വായ അടപ്പിക്കാനായി അവളുടെ അപ്പന്‍ അവളെ ഒരു ലോറി ഡ്രൈവറുടെ തലയില്‍ കെട്ടി വച്ചു.
അതു കേട്ട എന്റെ മുഖം വാടിയത് കണ്ടു ആന്റി നിറുത്തി. അത് കണ്ട ഞാന്‍
ഞാന്‍ : എന്നിട്ട്
ആന്റി : അയാളും മുഴു കുടിയന്‍ ആയിരുന്നു, കെട്ടു കഴിഞ്ഞു ഒരാഴ്ച തികയുന്നതിനു മുന്നെ അയാള്‍ പോയി. അതിനു ശേഷം അവള്‍ ഇവിടെയാ
ആന്റി പറഞ്ഞത് എനിക്ക് പെട്ടെന്ന് മനസ്സിലായില്ല.
ഞാന്‍ : അവളുടെ കെട്ടിയവന്‍ എങ്ങോട്ട് പോയെന്നാ
ആന്റി : എടാ കള്ളും കുടിച്ചോണ്ട് വടി ഓടിച്ചു അയാള്‍ ചത്തെന്നു.
ഞാന്‍ : എന്നിട്ട്