പ്രണയ പക്ഷികൾ [Anu]

Posted by

പ്രണയ പക്ഷികൾ

Pranaya Pakshikal Author :  LIon

അഭിപ്രായം പറയണേ ?

അക്ഷര തെറ്റുകൾ ക്ഷമിക്കുക….

“”അമ്മു അമ്മു “”എന്തുറക്കമാ ഇതു എഴുന്നേൽക് സമയം എത്രയായെന്നു അറിയോ… മതി ഉറങ്ങിയത് കമല അവളെ തട്ടി വിളിച്ചു…
“”എന്താ അമ്മേ ഉറങ്ങാനും സമ്മതിക്കില്ലേ നാശം എന്തൊരു കഷ്ടമാ ഇതു…
കമല പറഞ്ഞു… ഡി… സമയം 7കഴിഞ്ഞു… പെണ്കുട്ടികളായാൽ രാവിലെ എഴുന്നേറ്റു കുളിച്ചു അടുക്കളയിൽ അമ്മയെ സഹായിക്കണം… അതാ നല്ല പെൺകുട്ടികളുടെ സ്വാഭാവം… നി… എഴുന്നേൽക്കുന്നോ അതോ… ഞാൻ അച്ഛനെ വിളിച്ചു പറയണോ…
അമ്മു പറഞ്ഞു… ആ .. പോയി.. പറ…അച്ഛൻ എന്നെ ഒന്നും പറയില്ല…
കമല പറഞ്ഞു അത് ശരിയാ മോളെ വഷളാക്കിയത് അങ്ങേരു തന്നെയാ…
പറഞ്ഞതെല്ലാം വാങ്ങി കൊടുത്തു.. തെറ്റ് ചെയ്താൽ ഒരു വഴക്കു പോലും പറയാതെ ഇരുന്നു ഇപ്പോൾ പെണ്ണ് എന്ത് പറഞ്ഞാലും കേൾക്കില്ല എന്നവസ്ഥയായി…
വയസ് 18 ആയെന്നൊരു വിചാരം പോലുമില്ല അച്ഛന് അതെങ്ങനെയാ… ഇതൊക്കെ സഹിക്കാൻ എന്നെ ഇവിടെയാക്കി അങ്ങേരു അങ്ങ് കടലിനക്കരെ സുഗികുവല്ലേ മ്മ് പറഞ്ഞിട്ട് കാര്യമില്ല എന്റെ വിധി അല്ലാതെന്തു പറയാൻ… നി എഴുന്നേൽക്കണ്ട… ഇന്ന്… എക്സാം ഉള്ളതിന്റെ കാര്യം മറന്നു പോയോ…
പെട്ടന്ന് അമല ഞെട്ടി ഉണർന്നപ്പോലെ എഴുന്നേറ്റു…
“”അയ്യോ ഇന്ന് എക്സാം ഉണ്ടല്ലേ… മറന്നു പോയി… നാശം… താങ്ക്സ് അമ്മേ ഓര്മിപ്പിച്ചതിന്… അവൾ വേഗം എഴുന്നേറ്റു…
കമല പറഞ്ഞു… പോത്തു പോലെ ഉറങ്ങിയാൽ പോരാ ചെയേണ്ട കാര്യങ്ങൾ എങ്കിലും മിനിമം ഓർമ വേണം…
അവൾ പറഞ്ഞു… സോറി അമ്മേ… മറന്നു പോയത് കൊണ്ടല്ലേ… ഇനി ഓർമിച്ചോളം…
കമല പറഞ്ഞു… നീയൊക്കെ… അപ്പുറത്തെ… വിഷ്ണുവിനെ കണ്ടു പഠിക്കണം… രാവിലെ എഴുന്നേറ്റ്…ടെറസിൽ പോയി  പഠിക്കുന്നത് കാണാൻ തന്നെ ഒരു അശ്വര്യമാ…
അവനെ പോലൊരു മകനെ എനിക്ക് കിട്ടിയിരുന്നെകിൽ…ആ… വിധിച്ചതല്ലേ ദൈവം തരും….
അമല പറഞ്ഞു… അമ്മ… പോയി… എനിക്ക്… ഫുഡ്‌ എടുത്തു… വെക്…ഞാൻ പോയി… ഠപ്പേന്ന്…കുളിച്ചിട്ടു വരാം… അവൾ… നേരെ ബാത്‌റൂമിലേക്ക് ഓടി…
കമല നേരെ അടുക്കളയിലേക്കും….

കുളിച്ചു വന്ന അമലയ്ക്ക് മുന്പിൽ കമല ഫുഡ്‌ എത്തിച്ചു… നല്ല ഇഡലിയും കടലകറിയും…

Leave a Reply

Your email address will not be published. Required fields are marked *