നമുക്ക് ഉച്ചകഴിഞ്ഞു പോകാം….അത് പോരെ…ഞാൻ തിരക്കി….
മതി ശ്രീയേട്ടന്റെ സൗകര്യം പോലെ….അനിത മറുപടി പറഞ്ഞു…..
ഞാൻ റൂമിൽ കയറി ഒരു കൈലി എടുത്തുടുത്തു….മൊബൈൽ എടുത്തു ഡാറ്റാ കണക്ഷൻ ഓൺ ചെയ്തു….വാട്സ് ആപ്പിൽ തുരു തുരെ മെസ്സേജുകൾ…..
കട്ടിലിൽ കിടന്നു കൊണ്ട് ഞാൻ ഓരോന്നും നോക്കി….അതിൽ ജസ്‌നായുടെ മെസ്സേജ്ഉം സഫിയായുടെ മെസ്സേജ്ഉം ഉണ്ടായിരുന്നു….
ഇനി എന്ന ഇങ്ങോട്ട്…..ഞങ്ങളെ മറന്നോ എന്നിങ്ങനെ….
ഞാൻ ഉടനെ എത്താം എന്ന് പറഞ്ഞു മെസ്സേജ് കൊടുത്തു….അവർ രണ്ടാളും ഓൺ ലൈനിൽ ഇല്ല…നേരത്തെ വന്ന മെസ്സേജുകളാണത്….
അപ്പോഴേക്കും നീലിമ അകത്തേക്ക് കടന്നു വന്നു….
എന്താ എന്റെ ശ്രീയേട്ടനൊരു ക്ഷീണം…..
ഏയ് ഒന്നുമില്ല…ഈ യാത്രയുടേതായിരിക്കും….
ഊം….അവൾ ഒന്ന് മൂളികൊണ്ട് എന്റെ അടുക്കൽ വന്നിരുന്നു…. ശ്രീയേട്ടാ…..അനിതയുടെ കാര്യം ഇനി എങ്ങനെയാ….
ഒന്നും തീരുമാനിച്ചില്ല……നീലിമേ….
അവളെ ഇവിടെ ഇങ്ങനെ നിർത്തുന്നതും ശരിയല്ലല്ലോ…..
പിന്നെ എന്ത് ചെയ്യും ഞാൻ ചോദിച്ചു….
അവളെ വീട്ടിലാകണം….രണ്ടു ദിവസം കഴിഞ്ഞിട്ട്…..
ഊം…ഞാനൊന്ന് മൂളി….
ഉച്ചക്ക് ഊണുമൊക്കെ കഴിഞ്ഞിട്ട് ഞാൻ ആശുപത്രിയിലേക്ക് പോകാൻ റെഡിയായി ഇറങ്ങി…..അനിതയും വന്നു….
മോനെ കൊണ്ടുപോകുന്നില്ലേ ഞാൻ തിരക്കി….
അവൻ ബഹളം ഒന്നുമില്ല ശ്രീയേട്ടാ…..അവൻ എന്റെ കൂടെ നിൽക്കട്ടെ….നീലിമ മറുപടി പറഞ്ഞു….അവൻ നമ്മുടെ മോളുടെ ഭയങ്കര കളിയും ചിരിയുമാ….ഇഴഞ്ഞിഴഞ്ഞു അവൻ അവളുടെ പുറകെ നടന്നോളും….
ഞാൻ അനിതയെയും കൂട്ടി കാറിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു…..അനിത മുൻ സീറ്റിൽ കയറി….അതിൽ നീലിമക്ക് അസ്വാഭാവികത ഒന്നും തോന്നിയില്ല…..