ഭാഗ്യദേവത 13

Posted by

അച്ഛനെ കാണണമെന്ന് പറഞ്ഞിട്ടാണ്, ഈ നാടകം ഞാൻ ബാംഗ്ലൂർ ഓഫീസിൽ മാനേജരോട് അവതരിപ്പിച്ചത് .
യഥാർത്ഥത്തിൽ രണ്ടുണ്ട് കാര്യങ്ങൾ….
നീ ഹൈദരാബാദിൽ ട്രെയിനിങ്ന് പോയ നേരത്ത് ഇവിടെ അച്ഛന് വീണ്ടും അൽപ്പം സീരിയസ് ആയി….. അമ്മ എന്നോട് മാത്രം വിളിച്ചു പറഞ്ഞു…..

“ജോലി സംബന്ധമായ ട്രെനിങ്ങല്ലേ…. മോളെ ഇതറിഞ്ഞാ അവൻ അതൊക്കെ അവിടെ ഉപേക്ഷിച്ചിട്ട്, ഇങ്ങോട്ടോടി വരും അവനെ ബുധിമുട്ടിക്കണ്ട” എന്ന് പറഞ്ഞത് കൊണ്ട് മാത്രമാ ഞാൻ ഇപ്പോഴെങ്കിലും വന്നത്….. അന്ന് വരാൻ പറ്റിയില്ല….

“ഇനി താമസിച്ചു ജോലിക്ക് പോയാൽ “രേഷ്മ രാജൻ” ഇനി ഇങ്ങോട്ട് വരാൻ മെനക്കെടണ്ടതില്ല” എന്നാണ് മാനേജർ ഇത്തവണ വരാൻ നേരം പറഞ്ഞത്… കാരണം കണക്കിലുമധികം അവധികൾ ഞാൻ ഇപ്പോൾ തന്നെ പല തവണകളായി എടുത്തു കഴിഞ്ഞു,
അതൂ…. ഈ ജോലി നഷ്ടപ്പെട്ടാൽ ഇവിടെത്തെ കാര്യങ്ങൾ മൊത്തം പരുങ്ങലിലാവും…. !

“അതിന് നീ എന്തിനാ മോളെ ടെൻഷനടിക്കുന്നെ”….. ? ഞാനില്ലേ.. ?
അതൂ… നീ പോയി, ജോലിയിൽ ഒന്ന് പച്ചപിടിക്കുന്നത് വരെയെങ്കിലും നമ്മുക്ക് പിടിച്ച് നിൽക്കേണ്ട…. ? നിന്നിലാശ്രയിക്കുന്ന കുടുംബമാണിത്…. !! ഇപ്പോഴത്തെ അവസ്ഥയിൽ നാം നമ്മെ തന്നെ മറന്നു ഒന്നും ചെയ്തുകൂടാ അതൂട്ടാ…….. !!

എല്ലാം മാസവും ഞാനും ഒരു കൃത്യമായ തുക അമ്മയുടെ പേർക്ക് അയക്കാറുള്ളത് കൊണ്ടാണ് ഇവിടെത്തെ കാര്യങ്ങൾ ഭംഗിയായി നീങ്ങുന്നത്…. !! ആ തുകയ്ക്ക് ഞാനിട്ട പേര് “മനു എനിക്ക് തരുന്ന പോക്കറ്റ്മണി” എന്നാണ്…. അത് അച്ഛനറിയേണ്ട എന്ന് പോലും പറഞ്ഞിട്ടാണ് ഞാൻ കൊടുക്കാറ്…… എല്ലാവർക്കും വാരി കൊടുത്തുമാത്രം ശീലമുള്ള അഭിമാനിയായ നമ്മുടെ അച്ഛന് അത് ഈ അവസ്ഥയിൽ അത് ഒരുപാട് വേദനിപ്പിക്കും…

ഇതൊന്നും അമ്മ നിന്നെ അറിയിക്കാതെ ഇരിക്കുന്നത്, നീ ബുദ്ധിമുട്ടരുത്, എന്ന് കരുതി മാത്രമാണ്….. !

Leave a Reply

Your email address will not be published. Required fields are marked *