ഒരു തുടക്കകാരന്‍റെ കഥ 3

Posted by

“ അമ്മുസെ അത്… ഞാൻ.. അറിയാതെ ഇവിടെ വച്ചു പോയതാ”

“ഓഹോ .. അപ്പൊ അറിഞ്ഞിട്ടായിരുന്നേൽ വേറെ എവിടേലും ഒളിപ്പിച്ച് വയ്ക്കായിരുന്നു അല്ലെ “

“അയ്യോ .. അല്ല .. അങ്ങനല്ല “

“ മനസ്സിലായി ഇമ്മാതിരി വൃത്തികേടും വായിച്ച് അതും ചിന്തിച്ചിട്ട് …. ച്ചേ… വൃത്തികെട്ടവൻ”

“ അമ്മു സോറി സോറി ഞാൻ ഇനി വാങ്ങിക്കില്ല സോറി “

“ ഓഹോ അപ്പൊ കാസുകൊടുത് ഇമ്മാതിരി വൃത്തികെട്ട പുസ്തകം വാങ്ങിക്കറാണ് പതിവല്ലേ “

“അയ്യോ അല്ല ഇത് ഞാനല്ല .. ലീവ് ആയതുകൊണ്ട് എന്റെയൊരു ഫ്രണ്ട് തന്നതാ “

“അപ്പൊ സ്കൂളിൽ പോയിട്ട് ഇമ്മാതിരി വൃത്തികെട്ടവന്മാരുമായിട്ടാനല്ലേ കൂട്ട് …പൊക്കോണം ന്റടുത്തുന്ന് “

“ അയ്യോ അല്ല എന്ടെ പോന്നമ്മുവല്ലേ എന്നോടൊന്ന് ക്ഷെമിക്ക് പ്ളീസ് പ്ളീസ് “

“ ഉം … ഇനി ഇമ്മാതിരി ചീത്ത ബുക് വായിക്കുവോ “

“ഇല്ല”

“ഉറപ്പാണോ”

“ആ ഉറപ്പ് .. ഞാനാണെ സത്യം “

“ഇനി എങ്ങാനും ഇത് വായിച്ചുന്ന് ഞാൻ അറിഞ്ഞ വല്യച്ഛനോട് പറഞ്ഞു കൊടുക്കും “

“ഇല്ല ഈ ജന്മത്തിൽ ഞാനിതിനി വായിക്കില്ല “

“എന്ന ഇത് ഇപ്പോ കീറിക്കള”

“അയ്യോ കീറണോ..അവന് തിരിച്ചു കൊടുക്കാം എന്ന്‌ വാക്ക് കൊടുത്തിട്ട് വാങ്ങിച്ചതാ “

അത് കേട്ടപ്പോ അമ്മു കണ്ണുരുട്ടി അവനെ നോക്കി

“ വേണ്ട ഞാൻ കീറിക്കോളാം “

അവൻ അത് അവളുടെ മുന്നിൽ നിന്നുതന്നെ കീറി കീറി കുഞ്ഞു കുഞ്ഞു കഷണങ്ങളാക്കി , അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു

“ അമ്മുട്ടീ .. ദേഷ്യപ്പെട്ട് പോകല്ലെടി … ഒന്ന്‌ മിൻഡെഡി.. അമ്മു..”

“നോക്കട്ടെ മിണ്ടാൻ കൊള്ളുമോന്ന്” അത്രയും പറഞ്ഞ് അവൾ താഴേക്കിറങ്ങി പോയി

Leave a Reply

Your email address will not be published. Required fields are marked *