ഒരു തുടക്കകാരന്‍റെ കഥ 3

Posted by

അവന്റെ ആ വർണ്ണന അവളിൽ നാണവും ചിരിയും ഉണർത്തി

“കളിയാക്കല്ലേ അപ്പുവേട്ടാ”

“ അല്ല മോളെ എനിക്കെന്തോ വല്ലാത്തൊരു അവസ്ഥ …. നെഞ്ചോക്കെ പടപാടാന്നിടിക്കുന്നു “

അത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ അവൻ അവളെ അവന്റെ ശരീരത്തിലേക്ക് ചേർത്ത് കെട്ടി പിടിച്ചു അവന്റെ കൈകൾ അവളുടെ പിറത്തുടെ മുറുക്കിപിടിച്ചു ,അവൾ അവനെ ചേർത്തും പിടിച്ചു

അവളുടെ കഴുത്തിന്ടെ ചൂട് അവന്ടെ കവിളുകളിലെ രോമങ്ങളെ ഉണർത്തി അവൻ അറിയാതെ കവിളുകൊണ്ടും ചുണ്ടുകൊണ്ടും ആ കഴുത്തിലൂടെ ചെവിയുടെ പുറകിലേക് പതിയെ ചേർത്ത് തടവി പെട്ടന്നവളുടെ ശരീരമൊന്ന് വിറച്ചു , അവൻ വീണ്ടും അതുപോലെ ഒന്ന്‌ ചെയ്തപ്പോൾ അവൾ ഒന്നൂടെ ഞെട്ടി എന്തോ ഒരു വൈദ്യുതി അവളുടെ ശരീരത്തിൽ കടന്നതുപോലെ , അവൻ ഒന്നുകൂടി അതുപോലെ യാന്ത്രികമായി ചെയ്തപ്പോൾ അവൾ പെട്ടന്ന് കണ്ണുതുറന്ന്

“അപ്പുവേട്ടാ വേണ്ട…”
എന്നും പറഞ്ഞ് അവനെ തള്ളി മാറ്റി . എന്താണ് സംഭവിച്ചത് എന്ന് 2 പേർക്കും മനസിലാകാതെ അപ്പു കാട്ടിലിലും അമ്മു ജനലിലൂടെ പുറത്തേക്കും നോക്കി കുറച്ചുനേരം നിന്നു .
സ്വഭോദത്തേക്ക് മടങ്ങി വന്ന അമ്മു അവനെ ഒന്ന് നോക്കി അവന്റെ അടുത്ത് പോയി ഇരുന്നു

“ അപ്പുവേട്ടാ “

“ഉം”

“ താഴേക്ക് പോകാം “

“നി പൊക്കോളൂ “

അവൾ ഒന്നും മിണ്ടാതെ അവന്റെ അടുത്ത് തന്നെ ഇരുന്നു . അല്പനേരത്തെ മൗനം വെടിഞ്ഞ് അവൾ അവന്ടെ ഇടതു കൈ വിരലുകൾ അവളുടെ വലതു കൈ വിരലുകൊണ്ട് കോർത്തു പിടിച്ചു .

“ എന്താ അപ്പുവേട്ടാ നമുക്ക് സംഭവിച്ചത് “

ആ വാക്കുകൾ അവനെ ഉണർത്തി , അപ്പോൾ എനിക്കുമാത്രമല്ല അവളിലും എന്തോ ഒന്ന് സംഭവിച്ചിരിക്കുന്നു .

“ നമ്മൾ ഒരുപാട് വളർന്നു അല്ലെ അമ്മു “

“അറിയില്ല അപ്പുവേട്ടാ”

Leave a Reply

Your email address will not be published. Required fields are marked *