പറ്റില്ല അല്ലെ……എങ്കിൽ എന്നിലുള്ള പൂതിയും മറന്നേക്ക്…അതല്ലങ്കിൽ വേണ്ടാ…..ചേട്ടന് ഞാൻ രണ്ടു ദിവസത്തെ സമയം തരാം…..നാളെ നീലിമ ചേച്ചിയെ അമ്പലപ്പുഴയിൽ ആക്കണം…മറ്റെന്നാൾ ആതിരച്ചിയും അമ്മയും മക്കളും ചെട്ടികുളങ്ങര പോകുന്ന ദിവസം….അന്ന് ഒരു മറുപടിയുമായി ചേട്ടൻ വാ…..
എന്താ നിനക്ക് വേണ്ടി ചെയ്യേണ്ടത് ഞാൻ….
അത് ഞാൻ പറഞ്ഞല്ലോ….ഇനി അശോകനോടൊപ്പം എന്നെ വിടരുത്….ശ്രീയേട്ടന്റെ ഭാര്യയായി എനിക്ക് താമസിക്കണം….
ആദ്യത്തേത് ഞാൻ ശ്രമിക്കാം…പക്ഷെ രണ്ടാമത്തേത്…..
ആദ്യത്തേത് നടന്നാൽ രണ്ടാമത്തേതും നടക്കും…അത് ഞാൻ പിന്നാലെ പറയാം എങ്ങനെ എന്ന….
മോളെ നീ എന്നെ ധർമ്മസങ്കടത്തിൽ ആക്കരുത്…..
ഒരിക്കലും ഇല്ല…നമ്മൾ തമ്മിൽ മാത്രമുള്ള രഹസ്യം…അത് പോരെ…..അശോകേട്ടനുമായുള്ള ബന്ധം വേർപെടുത്താൻ എന്നെ സഹായിക്കാമോ….
തീർച്ചയായും അതിനു ഞാൻ സഹായിക്കാം…നിനക്ക് വേണ്ടെങ്കിൽ…..
എങ്കിൽ അച്ഛനെ ശ്രീയേട്ടൻ വിളിച്ചു സംസാരിക്കണം….
ഇത്രയും പറഞ്ഞിട്ട് അവൾ എന്നിലേക്ക് ചേർന്ന് നിന്ന് കവിളിൽ ഒരുമ്മ തന്നു…..
ഇപ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ തീർക്ക്…ബാക്കി വഴിയേ നമുക്ക് ചെയ്യാം പോരെ….അമ്മയെങ്ങാനും വന്നാൽ തീർന്നു…..ശ്രീയേട്ടൻ പൊയ്ക്കോ….
അവിടെയും നിരാശയുടെ പടുകുഴിയിൽ വീണവനെ പോലെ ഞാനിറങ്ങി നടന്നു….ഒരു ബന്ധം മുറിക്കുക എന്നത് ശേ….വളരെ പ്രയാസം തന്നെ…..രാവിലെ അവന്റെ കരച്ചിലും പിഴിച്ചിലും…..വയ്യ….എന്ത് വേണമെന്റീശ്വരാ…..ഞാനിറങ്ങി തിരികെ നടന്നു …തിരിഞ്ഞു നോക്കുമ്പോൾ എന്നെ തന്നെ നോക്കി അനിത നിൽക്കുന്നു…അവൾ കൈ ഉയർത്തി കാണിച്ചു…..ഞാനും തിരികെ കാണിച്ചിട്ട് കാറ് ലക്ഷ്യമാക്കി നടന്നു…..കാറിൽ കയറി കുറെ നേരം ഇരുന്നു…..എന്ത് ചെയ്യണം…നീലിമയുടെ സംസാരിക്കണം….എന്നാലേ ശരിയാവൂ…..