ചേലാമലയുടെ താഴ്വരയിൽ

Posted by

ഞാൻ കൈ പിടിച്ചപ്പോൾ അവരുടെ മുഖത്തെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചു… അതുവരെ വാചാലയായ ചേച്ചിയുടെ മുഖത്തു ഒരു പുതു പെണ്ണിന്റെ നാണം…

ലച്ചു മോളുടെ അച്ഛനെ കുറിച്ച് പിന്നെ വിവരം ഒന്നും ഉണ്ടായില്ലേ ??

ഇല്ല ആരൊക്കെയാ പറയുന്നത് കേട്ടു ഡൽഹിയിൽ വേറെ പെണ്ണും കുട്ടികളു ഒക്കെ ഉണ്ടെന്നു.. എനിക്കും ഇഷ്ടമല്ല അയാളെ വൃത്തികെട്ടവനാ എപ്പോനോക്കിയാലും കള്ള് കുടിയും കണ്ട തേവിടിച്ചി പെണ്ണുങ്ങളുടെ അടുത്തുള്ള പോക്കും.. കല്യാണം കഴിഞ്ഞു ലച്ചു മോളെ മൂന്ന് മാസം വയറ്റിൽ ഉണ്ടായിരിക്കുമ്പോൾ പോയതാ… ഒരു കണക്കിന് നന്നായി പോയത് ഇനി വരാഞ്ഞാൽ മതി. എനിക്ക് ഒട്ടും വിഷമം ഇല്ല അങ്ങനെ ഒരാൾ ഇല്ലാത്തതാണ് എനിക്കു എന്റെ കുട്ടിക്കും നല്ലത്..

അമ്മമ്മ കുട്ടനേം മാലതി ചേച്ചിയേം പറ്റി പറയാത്ത ദിവസങ്ങൾ ഇല്ല.. എന്നാലും ഇപ്പോളെങ്കിലും വന്നല്ലോ.. സന്തോഷം ആയി…. കുട്ടന് ഒരു വയസുള്ളപ്പോൾ പോയതാണെന്നും കുട്ടന്റെ അച്ഛൻ രവിയേട്ടൻ വേറെ കല്യാണം കഴിച്ചു എന്നു ഒക്കെ പറഞ്ഞു…. എന്നു കരയും പാവം അമ്മമ്മ…

മ്മ് അതെ ചേച്ചി അച്ഛനെ കണ്ട ഓർമ എനിക്കില്ല. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതിൽ പിന്നെ അമ്മ വളരെ കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത് അച്ഛന്റെ ഒരു ഫോട്ടോപോലും അമ്മ എന്നെ കാണിച്ചിട്ടില്ല അതുകൊണ്ട് അച്ഛന്റെ ഒരു രൂപം പോലും മനസ്സിൽ ഇല്ല.. കാണാൻ ഒരിക്കൽ പോലും ആഗ്രഹവും തോന്നിയിട്ടില്ല… അവിടെ ഉള്ള നല്ലവരായ കുറെ ആളുകളുടെ സഹായം കൊണ്ട് അമ്മക്ക് അവിടെ ഒരു സ്കൂളിൽ ജോലി കിട്ടി.. കുറ്റബോധം കൊണ്ടാകും പിന്നെ അമ്മ ഇവിടേക്കുള്ള ഒരു തിരിച്ചു വരവ് വേണ്ടാന്നു വച്ചതു… പക്ഷെ ഇപ്പോൾ അമ്മക്ക് നല്ല ആഗ്രഹം ഉണ്ട് ഒരു തിരിച്ചു വരവ്.. പിറന്ന വീടും, നാടും, അച്ഛനേം അമ്മയേം എല്ലാം കാണണം എന്ന തോന്നലും…

വാശിയായിരുന്നു അമ്മക്ക് എട്ടും പൊട്ടും തിരിയാത്ത വെറും പട്ടിക്കാട്ടുകാരിയായ ഒരു പെണ്ണിനേയും ഒരു കൈ കുഞ്ഞിനേയും ദിക്ക് തിരിയാത്ത ബോംബൈ പോലുള്ള ഒരു മഹാനഗരത്തിൽ നിഷ്കരുണം വലിച്ചെറിഞ്ഞ ആ മനുഷ്യന് മുമ്പിൽ തോൽക്കാതെ ജീവിച്ചു കാണിച്ചു കൊടുക്കാൻ……. അമ്മയുടെ ആ വാശികൊണ്ടാണ് ഞങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നത്. എനിക്ക് ഇവിടെ വരാനും നിങ്ങളെയൊക്കെ കാണാനും കഴിഞ്ഞതും എല്ലാം…

Leave a Reply

Your email address will not be published. Required fields are marked *