ചേലാമലയുടെ താഴ്വരയിൽ
Chelamalayude Thazvarayil bY Samudrakkani
ചായ ചായ……. കോഫീ…… ട്രയിനിലെ ചായവില്പനകാരന്റെ കാത് തുളയ്ക്കുന്ന ശബ്ദം കേട്ടു ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നു.. മെലിഞ്ഞു വെളുത്ത ഒരു പയ്യൻ കയ്യിൽ വലിയ ചായ പാത്രത്തിൽ ചായയും തോളിലെ ട്രെയിൽ നിറയെ എണ്ണ കടികളുമായി വിളിച്ചു കൂവി ഉറക്കത്തിൽ നിന്നും ഉണർന്നു ഒരു ചൂട് ചായക്ക് വേണ്ടി കാത്തിരിക്കുന്ന യാത്രക്കാരെ നോക്കി ചിരിച്ചു കൊണ്ട് ട്രൈയിനിൽ കൂടി വരുന്നു. തലേ ദിവസത്തെ കള്ളിന്റെ കെട്ടു പൂർണമായും വിടാതെ.. എന്തോ സ്വപ്നം കണ്ടു പുറത്തെ പച്ചപ്പും… നോക്കി ഇരിക്കുന്ന എന്റെ അടുത്ത് വന്നു… സർ ഒരു ചായ എടുക്കട്ടേ ?? അവന്റെ ചോദ്യം കേട്ടു പുറത്തെ കാഴ്ചകളിൽ നിന്നും കണ്ണെടുത്തു … സാർ ചായയോ കോഫിയോ ?? അവൻ ഫ്ലാസ്ക് അവിടെ വച്ചു. മം… ചായ പാല് വേണ്ട കടും ചായ മതി.. അവൻ വേഗം ഒരു ചായ കൂട്ടി… . ഭവ്യതയോടെ എനിക്ക് നേരെ നീട്ടി.. സാർ കഴിക്കാൻ എന്താ ?? വട.. പഴം പൊരി … സമൂസ…… ??? വേണ്ട….. ചായയുടെ പൈസ കൊടുക്കുമ്പോൾ ഞാൻ അവനോടു ചോദിച്ചു.. ഒറ്റപ്പാലം എത്തിയോ ?? ബാക്കി ചില്ലറ തരുന്നതിനിടയിൽ അവൻ ഇല്ല സാർ രണ്ടു സ്റ്റേഷൻ കൂടി ഉണ്ട്…. ഞാനും ഇറങ്ങുന്നത് അവിടെയ….. ഞാൻ പറയാം. ആ നല്ലവൻ ആയ ചെറുപ്പക്കാരൻ അടുത്ത യാത്രക്കാരനെ നോക്കി എന്നോട് നന്ദിപൂര്വ്വമായ ഒരു ചിരിയോടെ പോയി.. . ചൂടുള്ള ചായ കുടിച്ചപ്പോൾ നല്ല സുഖം തോന്നി.. പതിനാറു വർഷം…. . കഴിഞ്ഞിരിക്കുന്നു.. . ഞാൻ ഈ പച്ചപ്പും, പടവും, പുഴകളും,,, നിഷ്കളങ്കയായ ചിരിക്കുന്ന മനുഷ്യരെയെലാം കണ്ടിട്ടു.. അമ്മ പറഞ്ഞു കേട്ട ചിത്രങ്ങൾ മാത്രമാണ് ഈ ഗ്രാമത്തെ പറ്റി മനസ്സിൽ ഉള്ളത്.
പക്ഷേ അമ്മ പറഞ്ഞതിനേക്കാൾ എത്രയോ സുന്ദരം ആണ്…. .. ഈ ഗ്രാമം….. കോൺക്രീറ്റ് കെട്ടിടങ്ങളും, വാഹനങ്ങളുടെ തിരക്കും, മലിനമായ അന്തരീക്ഷവും… മാത്രം കണ്ടു വളർന്ന എനിക്ക് ഇതെല്ലാം വല്ലാത്ത ഒരു അനുഭൂതി തന്നു…. അല്ലെങ്കിലും ബോംബെ പോലുള്ള ഒരു മെട്രോ സിറ്റിയിൽ വളർന്ന എനിക്ക് ഇതിനേക്കാൾ വലിയ ഒരു സ്വർഗം സ്വപ്നങ്ങളിൽ പോലും കാണാൻ പറ്റില്ല….. . ഓരോന്ന് ആലോചിച്ചു… പുറത്തെ കാഴ്ചകളിൽ ലയിച്ചിച്ചിരിക്കുമ്പോൾ വീണ്ടും ആ ചെറുപ്പക്കാർ വന്നു വിളിച്ചു… സാർ സാറിനെ ഇറങ്ങേണ്ട സ്റ്റേഷൻ ആയി… ഞാൻ എന്റെ ബാഗും സദാനങ്ങളും എടുത്തു . ട്രെയിൻ മെല്ലെ….