പാലക്കാടൻ കാറ്റ് 1

Posted by

പാലക്കാടൻ കാറ്റ് 1

Palakkadan kattu Part 1 bY LuTTappI

 

പ്രിയരേ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ഞാൻ എത്തുകയാണ് . നിങ്ങളുടെ ലുട്ടാപ്പി .

കാതടപ്പിക്കുന്ന ഉച്ചത്തിലുള്ള ഹോണും മുഴക്കി എതിരെ വരുന്ന വാഹനങ്ങളെ പേടിപ്പിച്ചു കൊണ്ട് തൃശൂർ നഗരത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ് ഞാൻ യാത്ര ചെയ്യുന്ന പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ് . യാത്രക്കാരിൽ ചിലർ ഉറക്കത്തിൽ മറ്റുചിലർ മുന്നോട്ടു നീങ്ങുമ്പോൾ പുറകോട്ടു പായുന്ന വ്യത്യസ്ത കാഴ്ചകൾ കണ്ടുകൊണ്ട് ഇരിക്കുന്നു . ന്യൂ ജെനെറേഷൻ പിള്ളേർ അപ്പോളും തന്റെ സെൽ ഫോണിൽ വിരൽ കൊണ്ട് തോണ്ടിക്കൊണ്ട് ഇരിക്കുന്നു .

പൂരങ്ങളുടെ നാടായ തൃശൂരിലേക്ക് ബസ് അടുത്തു . പൂങ്കുന്നം മുതൽ റൗണ്ടും കഴിഞ്ഞു സ്റ്റാൻഡിൽ എത്താൻ ബസ് ഡ്രൈവർ നന്നേ കഷ്ടപ്പട്ടു . കാരണം എല്ലായിടത്തെയും പ്രശനം സാംസ്‌കാരിക നഗരമായ തൃശൂരിനെയും പിടികൂടിയിരിക്കുന്ന്നു . അതെ ട്രാഫിക് എന്ന പ്രശ്നം . ബസ്സ് സ്റ്റാൻഡിൽ എത്തിയതോടെ വേഗത്തിൽ ബസ്സിറങ്ങി ഞാൻ ഒരു ഓട്ടോ പിടിച്ചു ജൂബിലി മിഷൻ ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി .

തൃശൂരിനോളം തലയെടുപ്പോടെ കളം നിറഞ്ഞു നിൽക്കുന്ന ആതുര സേവന രംഗത്ത് വലിയ മാറ്റം വരുത്തിയ ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് ഞാൻ കടന്നു . ഓട്ടോയുടെ കാശും കൊടുത്തു . എനിക്ക് കാണ്നുള്ള ഡോക്ടറുടെ ടോക്കൺ എടുത്തു . വൈകി എത്തിയത് കൊണ്ട് എനിക്ക് കിട്ടിയതു അറുപത്തി രണ്ടാമത്തെ ടോക്കൺ ആണ് . പരിശോധന ആരംഭിച്ചേ ഉള്ളു . ഇനിയും കുറെ സമയം കാത്തിരിക്കേണ്ടതുണ്ട് .

കാത്തിരിപ്പിന്റെ വിരസത മാറ്റാൻ ഞാൻ എന്റെ മൊബൈലിൽ ചുമ്മാ ഒന്ന് വാട്സ് അപ്പിൽ പരതി നോക്കി . എന്റെ പ്രിയതമ സലീനയുടെ മെസ്സേജ് കണ്ടു . ഹോസ്പിറ്റലിൽ എത്തിയോ എന്നുള്ള അവളുടെ മെസ്സേജ് കണ്ടു . ഞാൻ അവളുടെ നമ്പറിലേക്കു വിളിച്ചു .അങ്ങേ തലക്കൽ ഫോൺ എടുത്തു .

ഞാൻ : ഹലോ …
സലീന : ആ … ഹലോ .. എത്തിയോ ?

ഞാൻ : അതെ എത്തി . ദേ ഇപ്പോൾ എത്തിയെ ഉള്ളു . ഡോക്ടറെ കാത്തിരിക്കയാണ് . അറുപത്തി രണ്ടാമത്തെ ടോക്കൺ ആണ് കുറച്ചു നേരം വൈകും .

Leave a Reply

Your email address will not be published. Required fields are marked *